UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയുടെ മരണത്തില്‍ ദുരൂഹത; ശശികലയ്‌ക്കെതിരേ ആരോപണങ്ങളുമായി എഐഎഡിഎംകെ നേതാവ്

ശശികലയും കുടുംബവും തന്നെ വിഷം നല്‍കി കൊലുപെടുത്തുമോ എന്ന് ഭയക്കുന്നതായി ജയലളിത തന്നോട് പറഞ്ഞിരുന്നതായും പാണ്ഡ്യന്‍

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് എ ഐ എ ഡി എം കെ നേതാവും നിയമസഭ മുന്‍ സ്പീക്കറുമായ പി എച്ച് പാണ്ഡ്യന്‍ രംഗത്ത്. സെപ്തംബര്‍ 22 നു പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടയില്‍ ആരോ ജയയെ പിടിച്ചു തള്ളി. ഇതേ തുടര്‍ന്നു ജയലളിത കുഴഞ്ഞു വീണെന്നും തുടര്‍ന്നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പാണ്ഡ്യന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ശശികലയെ ലക്ഷ്യംവച്ചു തന്നെയായിരുന്നു പാണ്ഡ്യന്റെ ആരോണങ്ങള്‍. അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായ ശേഷം അത്തരമൊരു അവസ്ഥയോര്‍ത്ത് ശശികലയ്‌ക്കോ കുടുംബത്തിനോ യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. താനതിനു സാക്ഷിയാണ്. രാജാജി ഹാളില്‍ അമ്മയുടെ മൃതദേഹത്തിനു ചുറ്റും ശശികലയുടെ കുടുംബത്തെ കണ്ടപ്പോള്‍ തങ്ങളെല്ലാവരും ഞെട്ടിപ്പോയെന്നും പാണ്ഡ്യന്‍ പറഞ്ഞു. സെപ്തംബര്‍ 22ന് പോയ് ഗാര്‍ഡനില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കെതിരേയും അന്വേഷണം നടത്തണം. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ജയയുടെ മരണത്തിന്റെ മുമ്പും ശേഷവുമുള്ള ശശികലയുടെ നീക്കങ്ങള്‍ അന്വേഷിക്കണമെന്നും പാണ്ഡ്യന്‍ ആവശ്യപ്പെട്ടു. ശശികലയും കുടുംബവും തന്നെ വിഷം നല്‍കി കൊലുപെടുത്തുമോ എന്ന് ഭയക്കുന്നതായി ജയലളിത തന്നോട് പറഞ്ഞിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ ജയ ശശികലയ്ക്ക് ഒരു പദവിയും നല്‍കിയില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാനുള്ള ഒരു ചട്ടവും ശശികലയുടെ കാര്യത്തില്‍ ഉണ്ടായില്ല. ജയലളിതയുടെ ആരോഗ്യസ്ഥിതി മുതിര്‍ന്ന നേതാക്കളില്‍ നിന്നുപോലും മറച്ചുവെച്ചുവെന്നും മുന്‍ സ്പീക്കര്‍ ആയിരുന്ന പാണ്ഡ്യന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി തലപ്പത്തിരിക്കാനോ മുഖ്യമന്ത്രിയാകാനോ ശശികലയ്ക്ക് അര്‍ഹതയില്ലെന്നും പാണ്ഡ്യന്‍ ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍