UPDATES

എഡിറ്റര്‍

നിങ്ങള്‍ സ്വവര്‍ഗാനുരാഗിയാണെങ്കില്‍ അതു തുറന്നു പറഞ്ഞാല്‍ എന്താ?

Avatar

 ഡല്‍ഹി എയിംസിലെ ഡോക്ടറായ 31 കാരി പ്രിയ വേദിയുടെ ആത്മഹത്യവാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രിയയുടെ ആത്മഹത്യക്ക് കാരണം, ഭര്‍ത്താവിന്റെ സ്വവര്‍ഗരതിയായിരുന്നു. പ്രിയയുടെ ഭര്‍ത്താവും എയിംസിലെ തന്നെ ഡോക്ടറുമായ കമല്‍ വേദി ഒരു സ്വവര്‍ഗാനുരാഗിയും ഭര്‍ത്താവെന്ന നിലയിലുള്ള ഉത്തരവാദിത്വം തന്നോട് കാണിക്കാത്ത വ്യക്തിയായിരുന്നുവെന്നും പ്രിയയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. ആത്മഹത്യാപ്രേരണയ്ക്ക് കാരണമായ ഈ കുറ്റം ഇന്ത്യയില്‍ ഒരു ദുരന്തപൂര്‍ണമായ അപരാധംതന്നെ. പ്രിയയുടെ കേസ് ഈ’ അപരാധ’ കഥയിലെ ഏറ്റവും ഒടുവിലത്തെ വാര്‍ത്ത തലക്കെട്ടാണ്. പ്രിയയുടെ കേസിനോട് സാമ്യയമുള്ള ഒരു സംഭവം( അവിടെ ആത്മഹത്യ നടന്നില്ല) ബംഗളൂരുവിലും നടന്നിരുന്നു, ഡോക്ടര്‍മാര്‍ക്ക് പകരം ടെക്കികളായിരുന്നുവെന്ന് മാത്രം. വ്യക്തികളും സാഹചര്യങ്ങളും മാറുന്നുണ്ടെങ്കിലും വിഷയം ഒന്നു തന്നെ. സ്വന്തം ലൈംഗികതാല്‍പര്യം സംരക്ഷിക്കുന്നത് ഒരപരാധമൊന്നുമല്ലെങ്കിലും, അത് മറച്ചുവയ്ക്കുന്നതും(തുറന്നു പറയാന്‍ ലജ്ജ, അല്ലെങ്കില്‍ ഭയം) അതിലൂടെ മറ്റൊരാളുടെ ജീവിതം തുലയ്ക്കുന്നതും തെറ്റുതന്നെയല്ലേ? താനൊരു സ്വവര്‍ഗ്ഗാനുരാഗിയെന്നു പറയാന്‍ ത്രാണിയില്ലാത്തവന്‍ കക്കൂസില്‍ ഒളിച്ചിരിക്കുന്നതാണ് നല്ലത്, കല്യാണം കഴിക്കാന്‍ നില്‍ക്കരുത്. ഈ ലേഖനം വിശദമായി വായിക്കുക:

http://www.dailyo.in/politics/aiims-doctor-suicide-homosexuality-section-377/story/1/3251.html

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍