UPDATES

കേരളത്തിന് എയിംസെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

അഴിമുഖം പ്രതിനിധി

കേരളത്തിന്റെ എയിംസ് സ്വപ്നത്തിനു കരുത്ത് പകര്‍ന്നുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഉറപ്പ്. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വിഎസ് ശിവകുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രി കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയത്.

എയിംസ് സ്ഥാപിക്കുന്നതിനായി തിരഞ്ഞെടുത്ത സ്ഥലങ്ങളുടെ ലിസ്റ്റ് കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. വടക്കന്‍ ജില്ലകളിലെയും തെക്കന്‍ ജില്ലകളിലെയും ആള്‍ക്കാര്‍ക്ക് എത്താനുള്ള സൗകര്യം പരിഗണിച്ച് തിരുവനന്തപുരത്തേക്കാളും കോട്ടയത്തേക്കാളും കൂടുതല്‍ സാധ്യത എറണാകുളത്തിനാണ്. എച്എംടിയുടെ സ്ഥലമാണ് ഇതിന് വേണ്ടി സര്‍ക്കാര്‍ പരിഗണിക്കുന്നത്.  ഏകദേശം 850 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍