UPDATES

സിദ്ധാര്‍ത്ഥ് ശിവയെ ‘പുലി’ പിടിച്ചപ്പോള്‍

Avatar

അഴിമുഖം പ്രതിനിധി

വിജയ് നായകനാകുന്ന തമിഴ് ചിത്രം പുലിയുടെ റീലിസോടെ തന്റെ ചിത്രമായ ഐന്‍ തിയേറ്ററുകളില്‍ നിന്ന് പുറത്താകുന്ന സാഹചര്യത്തെ ഹാസ്യാത്മകമായി വിമര്‍ശിച്ചുകൊണ്ട് സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ശിവയുടെ ഫെയ്‌സബുക്ക് പോസ്റ്റ്. ദേശീയപുരസ്‌കാരങ്ങളടക്കം നേടിയ ഐന്‍ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് തിയേറ്ററുകളില്‍ എത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയേറ്ററുകളില്‍ മാത്രമായിരുന്നു പ്രദര്‍ശനത്തിന് സൗകര്യം ലഭിച്ചതും. സോഷ്യല്‍ മിഡിയയിലൂടെ ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാവുകയും കൂടുതല്‍പേര്‍ സിനിമ കാണാനായി ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് തൃശൂര്‍ , കോഴിക്കോട് തിയേറ്ററുകളില്‍ നിന്നും ചിത്രം എടുത്തു മാറ്റുന്നത്. ഇതോടനുബന്ധിച്ചാണ് സിദ്ധാര്‍ത്ഥ് ശിവയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും വന്നിരിക്കുന്നത്.

സിദ്ധാര്‍ത്ഥ് ശിവയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരുപാട് സന്തോഷം ….

‘ഐന്‍’ തിയേറ്റര്‍ കളില്‍ നിന്നും പിന്‍വാങ്ങുകയാണ്…ഒരു വശത്ത് ആളുകള് കേറാത്തപ്പോള്‍… മറുവശത്ത് ‘പുലി’ കേറുന്നു…..തൃശൂര്‍ , കോഴിക്കോട് തിയേറ്റര്‍ കളില്‍ നിന്ന് ഐന്‍ നെ പുലി പിടിച്ചു …തിരുവനന്തപുരത്ത് അടുത്താഴ്ച്ച കൂടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…സന്തോഷം എന്ന് പറഞ്ഞത് വെറുതെ അല്ല….ഫേസ്ബുക്ക് ലൂടെയും , വാട്ട്‌സപ്പിലൂടെയും മാത്രം ഈ സിനിമയെ പറ്റി പറഞ്ഞു കേട്ടു അറിഞ്ഞു വന്ന ഒരുക്കൂട്ടം സുഹൃത്തുക്കള്‍ ആണ് ഈ സിനിമ കണ്ടത്…എറണാകുളത്തു നിന്നും കോട്ടയത്ത് നിന്നുമൊക്കെ ഈ സിനിമ കാണാന്‍ മാത്രം തൃശൂര്‍ എത്തിയ നല്ല സിനിമയെ സ്‌നേഹിക്കുന്ന കുറച്ചു നല്ല കൂട്ടുകാര്‍….കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും യാത്ര ചെയ്തു വന്നു സിനിമ കണ്ടു അസമയത്ത് വീടുകളില്‍ തിരിച്ചെത്തിയ സിനിമ ‘പ്രാന്തന്മാര്‍’…..അഭിപ്രായങ്ങള്‍ രേഖപെടുതിയവര്‍ … പറഞ്ഞവര്‍… സുഹൃത്തുകളെ അറിയിച്ചവര്‍ ….എല്ലാം എനിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ആണ്…ഈ സിനിമയ്ക്കു ഇത് കിട്ടിയാല്‍ മതിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല….ഞാന്‍ തൃപ്തനാണ്… കാരണം .. ഈ സിനിമയ്ക്കു വന്ന കുറച്ചെങ്കില്‍ കുറച്ചു ആളുകള് …. ഐന്‍ എന്ന ‘ഉറക്കം വരാന്‍ സാദ്യത ഉള്ള’ ഒട്ടും ‘ചിരിപ്പിക്കാത്ത’ ‘രസിപ്പിക്കാത്ത’ അവാര്‍ഡ് സിനിമ കാണാന്‍ വന്നവര്‍ ആണ് ….നിങ്ങളോട് അതിനുള്ള സ്‌നേഹവും നന്ദിയും ഉണ്ട്…ആഗ്രഹം ഉണ്ടായിട്ടും സാഹചര്യങ്ങള്‍ കാരണം സിനിമ കാണാന്‍ പറ്റാഞ്ഞ സുഹൃത്തുക്കള്‍…’ഓള്‍ ദി ബെസ്റ്റ്’ അടിച്ച അഭ്യുദയകാംഷികള്‍…. എല്ലാവര്‍ക്കും നന്ദി…ഈ സിനിമ നിറഞ്ഞ സദസില്‍ ഓടും എന്ന വിശ്വാസത്തില്‍ ഒന്നുമല്ല ഇത് റിലീസ് ചെയ്തത്… റിലിസിനു മുടക്കിയ കാശിന്റെ പകുതി പോലും കിട്ടില്ല എന്നും അറിയാരുന്നു…പക്ഷേ…. ഐന്‍ സിനിമയില്‍ രചന പറയുന്ന ഒരു സംഭാഷണം ഉണ്ട്… ‘നമ്മളെ കൊണ്ട് കഴിയുന്നത് നമ്മള്‍ ചെയ്യണം … അത് കൊണ്ട് നമ്മുക്ക് എന്ത് പ്രയോജനം എന്ന് ചിന്തിക്കരുത് ….’ ഞാനും ചിന്തിച്ചില്ല……..ഈ സിനിമയില്‍ നല്ല അഭിനേതാക്കള്‍ ഉണ്ട്… സാങ്കേതിക പ്രവര്‍ത്തകര്‍ ഉണ്ട്…. സംഗീതജ്ഞര്‍ ഉണ്ട് ….. അവരുടെ കഴിവുകള്‍ ആരും കാണാതെ പോകരുത് …ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി …..

അവശേഷിക്കുന്ന ഷോകള്‍ കാണാന്‍ പറ്റുമെങ്കില്‍ കാണണം…

ബുധനാഴ്ച വരെ .. തൃശൂര്‍ കൈരളി 2.30pm, കോഴിക്കോട് കൈരളി 6pm 9pm ,തിരുവനന്തപുരം നിള 11.30am…

ഒക്ടോബര്‍ 2 നു മറ്റൊരു ‘അവാര്‍ഡ് ‘സിനിമ ‘ഒരാള്‍പൊക്കം’ റിലീസ് ആവുന്നു …

അത് കാണാന്‍ എങ്കിലും ശ്രമിക്കണം … സെന്ററുകള്‍ കൂടുതല്‍ ഉണ്ട്..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍