UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അള്‍ജീരിയന്‍ വിമാനം ആകാശത്ത് അപ്രത്യക്ഷമായി

അഴിമുഖം പ്രതിനിധി

അള്‍ജീരിയയില്‍ നിന്നും ഫ്രാന്‍സിലെ മാര്‍സെല്ലീസിലേക്ക് പുറപ്പെട്ട വിമാനം ആകാശത്ത് വച്ച് അപ്രത്യക്ഷമായി. അടിയന്തരസാഹചര്യമാണെന്ന് പൈലറ്റിന്റെ സന്ദേശം വന്നതിനു പിന്നാലെയാണ് വിമാനം അപ്രത്യക്ഷമായത്. എയര്‍ അള്‍ജീരിയയുടെ ബോയിംഗ് 737-600 വിമാനമാണ് കാണാതെപോയത്. 123 സീറ്റുകള്‍ ഉള്ള വിമാനത്തില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നവെന്നോ വിമാനജീവനക്കാര്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നോ കൃത്യമായ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇന്ന് ഉച്ചയോടെയാണ് അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ നിന്നും വിമാനം പുറപ്പെട്ടത്. വിമാനം പറന്നു പൊങ്ങി നിമിഷങ്ങള്‍ക്കകം പൈലറ്റിന്റെ അടിയന്തര സന്ദേശം എത്തി. ഇതിനു പിന്നാലെ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്തതിന്റെ വിപരീത ദിശയിലേക്ക് പോകുന്നതായാണ് ട്രാക്ക് ചെയ്യത്‌പ്പോള്‍ കാണാന്‍ കഴിഞ്ഞതെന്നു വാര്‍ത്തയുണ്ട്. ഇപ്പോള്‍ ട്രാക്കിംഗ് സിസ്റ്റത്തില്‍ വിമാനം അപ്രത്യക്ഷമായിരിക്കുന്നു എന്ന സന്ദേശമാണ് വരുന്നത്.

എന്നാല്‍ വിമാനത്തിന് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ യാതൊരു സൂചനയും കിട്ടിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍