UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുദ്ധത്തിന് സജ്ജരായിരിക്കാന്‍ എല്ലാ സൈനികര്‍ക്കും വ്യോമ സേനാ മേധാവിയുടെ കത്ത്

നിലവിലെ സാഹചര്യത്തില്‍ രാജ്യം നേരിടുന്നത് ഏറ്റവും കടുത്ത വെല്ലുവിളിയാണെന്ന് കത്തില്‍ പറയുന്നു

ഏത് നമിഷവും യുദ്ധത്തിന് സജ്ജരായിരിക്കണമെന്ന് വ്യോമസേനയിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും നാവിക സേന മേധാവി ബിഎസ് ധനോവയുടെ അപ്രതീക്ഷിത കത്ത്. എപ്പോള്‍ വേണമെങ്കിലും ലഭിക്കുന്ന നോട്ടീസോടുകൂടി യുദ്ധത്തിനിറങ്ങണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

നിലവിലുള്ള ആയുധങ്ങളുമായി സജ്ജരായിരിക്കാനാണ് നിര്‍ദ്ദേശം. മാര്‍ച്ച് മുപ്പതിന് തയ്യാറാക്കിയ കത്താണ് വ്യോമസേനയിലെ പന്ത്രണ്ടായിരത്തോളം ഉദ്യോഗസ്ഥര്‍ക്ക് അയച്ചിരിക്കുന്നത്. ധനോവ വ്യോമസേന മേധാവിയായി ചുമതലയേറ്റ് മൂന്ന് മാസത്തിനകമാണ് കത്തയച്ചിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. 1950 മെയ് ഒന്നിന് കെഎം കരിയപ്പയും 1986 ഫെബ്രുവരി ഒന്നിന് കെ സുന്ദര്‍ജിയും എല്ലാ ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് കത്തയച്ചതിന് ശേഷം ആദ്യമായാണ് ഒരു വ്യോമസേന മേധാവി ഇത്തരത്തിലൊരു കത്തയക്കുന്നത്. ഇമെയില്‍ വഴി അയച്ച കത്ത് എല്ലാ ഉദ്യോഗസ്ഥരും കൈപ്പറ്റിക്കഴിഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ രാജ്യം നേരിടുന്നത് ഏറ്റവും കടുത്ത വെല്ലുവിളിയാണെന്ന് കത്തില്‍ പറയുന്നു. അതിനാല്‍ നിലവിലുള്ള ആയുധങ്ങള്‍ വച്ച് ഏത് സമയത്തും ഒരു മുന്നേറ്റത്തിന് നാം സജ്ജരായിരിക്കണം. അതിനായുള്ള പരിശീലനവും നേടിയിരിക്കണമെന്നും കത്തില്‍ പറയുന്നു. കടുത്ത വെല്ലുവിളിയെന്ന് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നുള്ള ആക്രമണമാണെന്ന് വ്യക്തമാണ്. അതിര്‍ത്തിയില്‍ സൈനിക ക്യാമ്പുകളിലേക്ക് പാക് ഭീകരരുടെ ആക്രമണവും ജമ്മു കാശ്മീര്‍ സൈന്യത്തിനെതിരെ പൊതുജനരോഷവും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കത്ത്.

അതേസമയം സൈനികര്‍ മനുഷ്യത്വം കാണിക്കണമെന്നും കത്തില്‍ പറയുന്നു. ലൈംഗിക ചൂഷണങ്ങളുള്‍പ്പെടെയുള്ള സ്വഭാവ ദൂഷ്യങ്ങള്‍ അംഗീകരിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ഈ കത്ത് ആഭ്യന്തര ആശയവിനിമയത്തിന്റെ ഭാഗമാണെന്നും അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നുമാണ് വ്യോമസേന വക്താവ് അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍