UPDATES

വായിച്ചോ‌

വിമാനം പറപ്പിച്ചതും നിയന്ത്രിച്ചതും വനിതകള്‍; ഗിന്നസ് ബുക്കിലേക്ക് പറന്നുകയറി എയര്‍ ഇന്ത്യ

വിമാനത്തില്‍ പൈലറ്റിനും കാബിന്‍ ക്രൂവിനും, എഞ്ചീനിയറുമാര്‍ തുടങ്ങിയവര്‍ക്ക് പുറമേ വിമാനയാത്രക്ക് വേണ്ട സജ്ജീകരണങ്ങള്‍ എല്ലാം ഒരുക്കിയ ജീവനക്കാര്‍ മുഴുവനും സ്ത്രീകളായിരുന്നു

അന്താരാഷ്ട്ര വനിതാദിനത്തിന് മുന്നോടിയായി പൂര്‍ണമായും വനിതാ നിയന്ത്രണത്തിലുള്ള വിമാനം പറപ്പിച്ച് എയര്‍ ഇന്ത്യ ഗിന്നസ് ബുക്കിലേക്ക് കൂടി പറന്നിരിക്കുകയാണ്. ഫെബ്രുവരി 27-ന് ന്യൂഡല്‍ഹിയിലെ ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തി തിരിച്ചെത്തിയ വിമാനത്തിന്റെ ഉള്ളിലും പുറത്തും (ഗ്രൗണ്ട് സപ്പോര്‍ട്ട്) നിയന്ത്രിക്കാനുണ്ടായിരുന്നത് വനിതകള്‍ മാത്രമായിരുന്നു.

പസഫിക് സമുദ്രത്തിന് മുകളിലൂടെ 15,300 കിലോമീറ്ററുകള്‍ ബോയ്ങ്ങ് 777-200LR എന്ന വിമാനത്തില്‍ പൈലറ്റിനും കാബിന്‍ ക്രൂവിനും, എഞ്ചീനിയറുമാര്‍ തുടങ്ങിയവര്‍ക്ക് പുറമേ വിമാനയാത്രക്ക് വേണ്ട സജ്ജീകരണങ്ങള്‍ എല്ലാം ഒരുക്കിയ ജീവനക്കാര്‍ മുഴുവനും സ്ത്രീകളായിരുന്നു. കൂടാതെ എയര്‍ ട്രാഫിക് കണ്‍ട്രോളന്മാരായു പ്രവര്‍ത്തിച്ചത് വനിതകള്‍ തന്നെയായിരുന്നുവെന്ന് എയര്‍ ഇന്ത്യ പറഞ്ഞു.

15.5 മണിക്കൂര്‍ നീണ്ട യാത്രക്ക് ക്യാപ്റ്റന്മാരായ സുനിത നരുല, ക്ഷമത ബാജ്‌പേയ്, ഇന്ദിര സിങ്, ഗുഞ്ജന്‍ അഗര്‍വാള്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.

കൂടുതല്‍ വായനയ്ക്ക്-

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍