UPDATES

പ്രവാസം

വിദേശത്ത് പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ലഗേജ് സൗജന്യങ്ങളുമായി എയര്‍ ഇന്ത്യ

യുഎസ്, യൂറോപ്പ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പഠിക്കുന്നതിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ 23 കിലോഗ്രാം അധിക ലഗേജ് കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ അനുവദിക്കും. നിലവിലുള്ള സൗജന്യ ലഗേജ് സംവിധാനങ്ങള്‍ക്ക് പുറമെ ആണിതെന്ന് കമ്പനി അറിയിച്ചു. അവസാന നിമിഷം വിസ നിഷേധിക്കപ്പെടുന്ന പക്ഷം ക്യാന്‍സലേഷന്‍ ചാര്‍ജ്ജുകളിലും ഇളവ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

മഹാരാജ സ്‌കോളേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി പ്രകാരമാണ് ഇനിമുതല്‍ 23 കിലോഗ്രാം വരെ അധിക ലഗേജ് കൊണ്ടുപോകാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി ലഭിക്കുക. നിലവില്‍ യൂറോപ്പിലേക്ക് ഒരു ബാഗും യുഎസിലേക്കും കാനഡയിലേക്കും രണ്ട് ബാഗുകളും കൊണ്ടുപോകാനുള്ള അനുമതിയാണുള്ളത്. ഇതിന് പുറമെയാണ് പുതിയ ആനുകൂല്യം എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎസ്, യൂറോപ്പ്, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എയര്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ വിദേശരാജ്യങ്ങളില്‍ പഠിക്കാന്‍ അഞ്ച് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങലില്‍ നിന്നും ഉള്ളവരാണ്. യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ കമ്പനി നടത്തുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സിറ്റ് വിസ എടുക്കേണ്ട ആവശ്യം ഉണ്ടാവാറില്ലെന്നും കമ്പനി പത്രക്കുറിപ്പ് വിശദീകരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍