UPDATES

600 ആഭ്യന്തര സര്‍വീസുകള്‍ നടത്തിയാല്‍ വിദേശ വിമാന സര്‍വീസ് പറത്താം

അഴിമുഖം പ്രതിനിധി

വിദേശത്തേയ്ക്ക് വിമാന സര്‍വീസ് നടത്താന്‍ അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി അനുഭവ പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കി കൊണ്ട് വ്യോമയാന മന്ത്രാലയ സമിതി ശുപാര്‍ശ നല്‍കി. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ എയര്‍ കേരളയ്ക്ക് ജീവന്‍ നല്‍കുന്നതാണ് പുതിയ നിര്‍ദ്ദേശം. 600 ആഭ്യന്തര സര്‍വീസുകള്‍ നടത്തിയവര്‍ക്ക് ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് അനുവദിക്കാമെന്നാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര മന്ത്രി സഭ പരിഗണിക്കും. മന്ത്രിസഭ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ എയര്‍ കേരള പദ്ധതി ആരംഭിക്കാനാകും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍