UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: ശിവസേന എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിമാനക്കമ്പനികള്‍

തങ്ങളുടെ വിമാനങ്ങളില്‍ ഇനി രവീന്ദ്ര ഗെയ്ക്വാദിനെ കയറ്റില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കി. വിമാനജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം ആളുകളെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും വിമാന കമ്പനികള്‍ ആവശ്യപ്പെട്ടു.

വിമാനത്തിലെ ക്ലാസ് തര്‍ക്കവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിവസേന എംപിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യയും വിമാനക്കമ്പനികളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സും (എഫ്ഐഎ) രംഗത്ത്. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ സ്വകാര്യ വിമാന കമ്പനികള്‍ ഉള്‍പ്പെട്ട സംഘടനയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ്. ഇത്തരം പീഡനങ്ങളേയും ആക്രമണങ്ങളേയും ഒരു തരത്തിലും വച്ച് പൊറുപ്പിക്കാനാവില്ലെന്നും ശക്തമായ നിയമനടപടി വേണമെന്നും എയര്‍ ഇന്ത്യയും എഫ്‌ഐഎയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ വിമാനങ്ങളില്‍ ഇനി രവീന്ദ്ര ഗെയ്ക്വാദിനെ കയറ്റില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കി. വിമാനജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം ആളുകളെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും വിമാന കമ്പനികള്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 23ന് പൂനെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ വച്ചാണ് ആര്‍ ശ്രീകുമാര്‍ എന്ന ഡ്യൂട്ടി മാനേജരെ രവീന്ദ്ര ഗെയ്ക്‌വാദ് എന്ന ശിവസേന എംപി ചെരിപ്പ് കൊണ്ടടിച്ചത്. ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്ത തനിക്ക് എക്കോണമി ക്ലാസ് അനുവദിച്ചു എന്ന് പറഞ്ഞ് വിമാന ജീവനക്കാരുമായി ഗെയ്ക്‌വാദ് തര്‍ക്കിക്കുകയും വിമാനത്തില്‍ നിന്നിറങ്ങാതിരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടായിരുന്ന സ്റ്റാഫ് എത്തി ഗെയ്ക്‌വാദിനെ പുറത്തറിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അക്രമം.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍