UPDATES

കൊട്ടാരക്കര വിപ്ലവം; സി പി എം വിടില്ലെന്ന് ഐഷ പോറ്റി

അഴിമുഖം പ്രതിനിധി

“പാര്‍ട്ടിയുടെ തീരുമാനമാണ് എന്റെ തീരുമാനം, പാര്‍ട്ടിയെ അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്”, അടുത്ത തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറുകയോ ഒഴിഞ്ഞുകൊടുക്കേണ്ടി വരികയോ ചെയ്യുമോയെന്ന ചോദ്യത്തിന് കൊട്ടാരക്കര എംഎല്‍എ അയിഷ പോറ്റിയുടെ മറുപടി ഇങ്ങനെയായിരുന്നു. അങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ ആലോചിക്കേണ്ട കാര്യങ്ങളാണതൊക്കെ. അപ്പോള്‍ പാര്‍ട്ടിയതില്‍ തീരുമാനമെടുത്തോളും. പാര്‍ട്ടി തീരുമാനം അംഗീകരിച്ചേ ഞാന്‍ എന്നും നിന്നിട്ടുള്ളൂവെന്നും ഐഷ പോറ്റി പറഞ്ഞു. 

പാര്‍ട്ടി എന്നെ ഏല്‍പ്പിക്കുന്ന ചുമതലകള്‍ പരമാവധി നന്നായിട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. രണ്ടുതവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ജനങ്ങള്‍ തന്നെ അധികാരം നൂറുശതമാനവും ആത്മാര്‍ത്ഥമായി അവര്‍ക്കുവേണ്ടി തന്നെ വിനിയോഗിക്കുകയാണ്. ജനങ്ങളുടെ കാര്യം മാത്രമെ എന്റെ മനസ്സിലിപ്പോള്‍ ഉള്ളൂ. അതിനപ്പുറത്തേക്കൊന്നിനെക്കുറിച്ചും ഞാന്‍ ചിന്തിക്കാറില്ല. പാര്‍ട്ടിയോട് അങ്ങോട്ടൊന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല, പാര്‍ട്ടി ആവശ്യപ്പെടുന്നതെന്തോ അത് ചെയ്യുകമാത്രമാണ് ഇത്രനാളും തുടര്‍ന്നുവന്നത്. പാര്‍ട്ടി വിടുക എന്ന കാര്യം എനിക്ക് ചിന്തിക്കാന്‍ കൂടി പറ്റുന്ന കാര്യമാണോ? അതൊരു പൊള്ളയായ ആരോപണം മാത്രമാണ്. ഈ ആരോപണങ്ങള്‍ തികച്ചും സത്യവിരുദ്ധമാണ്. ഞാനറിയാത്തൊരു കാര്യമാണ് പ്രചരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ എ്‌ന്റെ അഭിപ്രായം ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. ‘അത് വിഡ്ഢി ദിനത്തില്‍ ജനിച്ചു ജീവിക്കുന്നവരുടെ പ്രചാരണം’മാത്രമാണെന്നാണ് ഞാനെഴുതിയത്.

സ്പീക്കര്‍ തെരഞ്ഞെടുപ്പിലും രാജ്യസഭ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് (ബി) ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് അവരുടെ സ്വന്തം താല്‍പര്യപ്രകാരമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണ പിള്ളയുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടി വന്നാലോ എന്ന ചോദ്യത്തോട് ഇപ്പോള്‍ പ്രതികരിക്കുന്നുമില്ല- ഐഷ പോറ്റി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍