UPDATES

സിനിമ

ഐശ്വര്യ റായി എന്ന ബോളിവുഡിന്റെ സൂപ്പര്‍ മദര്‍

ഐശ്വര്യ റായിയെ ഇപ്പോള്‍ ബോളിവുഡ് വിളിക്കുന്നത് സൂപ്പര്‍ മദര്‍ എന്നാണ്

അഴിമുഖം പ്രതിനിധി

ഐശ്വര്യ റായിയെ ഇപ്പോള്‍ ബോളിവുഡ് വിളിക്കുന്നത് സൂപ്പര്‍ മദര്‍ എന്നാണ്. അമ്മ ആയതിനുശേഷം സിനിമയില്‍ നിന്ന് മാറി നിന്ന ഐശ്വര്യയുടെ തിരിച്ചുവരവ് ചിത്രമായ ജബ്‌സയുടെ സംവിധായകന്‍ സഞ്ജയ ഗുപ്തയാണ് ഐശ്വര്യയുടെ അഭിനേത്രിയും അമ്മയുമായുള്ള രണ്ടു റോളുകളെയും പ്രശംസിച്ചുകൊണ്ട് അവരെ സൂപ്പര്‍ മദര്‍ എന്ന് ആദ്യം വിളിച്ചത്. തന്നെ അത്ഭുതപ്പെടുത്തുകയാണ് ഐശ്വര്യയെന്ന് സഞ്ജയ് ഗുപ്ത പറയുന്നു. ഒരുപക്ഷേ മറ്റൊരു അഭിനേത്രിക്കും ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ പറയുന്നു.

സാധാരണ നടിമാര്‍ വിവാഹത്തോടു കൂടി സിനിമയെ പൂര്‍ണമായി ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഒരു കൈക്കുഞ്ഞ് ഉണ്ടായിരിക്കെ തന്നെ സിനിമയോട് ഐശ്വര്യ കാണിക്കുന്ന പ്രതിബദ്ധ, അതേസമയം തന്നെ ഒരമ്മയെന്ന നിലയില്‍ അവര്‍ പുലര്‍ത്തുന്ന കടമകളും തന്നെയെന്നല്ല ആരെയും വിസ്മയിപ്പിക്കുമെന്ന് സഞ്ജയ് ഗുപ്ത പറയുന്നു.

ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം ഐശ്വര്യയുടെ മകള്‍ ആരാധ്യക്ക് അസുഖമാണെന്ന് ഞാനറിഞ്ഞു. അന്നത്തെ ദിവസം ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്യാമെന്ന് പറഞ്ഞതാണ്. എന്നാല്‍ ഷൂട്ടിംഗ് മുടങ്ങരുതെന്നായിരുന്നു ഐശ്വര്യക്ക് നിര്‍ബന്ധം. അന്ന് രാത്രി മുഴുവന്‍ ഷൂട്ടിംഗ് ആയിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ ഐശ്വര്യയുടെ സ്റ്റാഫില്‍ ഒരാള്‍ വന്ന് ആരാധ്യ ഛര്‍ദ്ദിക്കുന്നുവെന്ന് പറയുമ്പോഴാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത് കുഞ്ഞുമായാണ് ഐശ്വര്യ ഷൂട്ടിംഗിന് വന്നതെന്നും കുട്ടിയെ കാരവാനില്‍ കിടത്തിയിരിക്കുകയായിരുന്നുവെന്നും. ഇവിടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ മുഴുവന്‍ വയ്യാത്ത ആരാധ്യ പുറത്തെ വാനിനുള്ളില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ഞങ്ങളോടാരോടും പറയാനും ഐശ്വര്യ തയ്യാറായതുമില്ല.വീട്ടിലുള്ളവരെല്ലാം നഗരത്തിനു പുറത്ത് ഏതോ ആവശ്യത്തിനു പോയതിനാല്‍ വീട്ടില്‍ കുട്ടിയെ നിര്‍ത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് തനിക്കൊപ്പം കുട്ടിയെക്കൂടി കൊണ്ടുപോരാന്‍ ഐശ്വര്യ തയ്യാറായത്. താന്‍ കാരണം ഷൂട്ടിംഗ് മുടങ്ങരുത് എന്നായിരുന്നു ഐശ്വര്യക്ക് നിര്‍ബന്ധം. ഞാന്‍ അത്ഭുതപ്പെട്ടുപ്പോയി. ഐശ്വര്യയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്റെ വയ്യാത്ത കുട്ടിയെ വിട്ട് ഷൂട്ടിംഗിന് വരില്ലായിരുന്നു. ആരായിരുന്നാലും അങ്ങനയെ ചിന്തിക്കൂ. പക്ഷെ ഐശ്വര്യ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു.

ഷൂട്ടിംഗ് വേണ്ടെന്ന് അവര്‍ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും അന്നത്തെ ദിവസം ഞങ്ങളത് ക്യാന്‍സല്‍ ചെയ്യ്‌തേനെ. എന്നാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് വരരുതെന്ന് ആഗ്രഹിക്കുന്ന ഐശ്വര്യ റായ് അഭിനേതാക്കള്‍ക്ക് മാതൃകയാണ്. അവരുടെ അര്‍പ്പണബോധത്തോട് അങ്ങേയറ്റം ബഹുമാനം തോന്നുകയാണ്. ഒരമ്മയുടെതടക്കം എത്രയെത്ര വേഷങ്ങളാണ് അവര്‍ മികവോടെ കൈകാര്യം ചെയ്യുന്നത്; ഐശ്വര്യ റായ് ബച്ചനെ പ്രശംസിക്കാന്‍ സഞ്ജയ് ഗുപതയ്ക്ക് വാക്കുകള്‍ കിട്ടുന്നില്ല.

എന്തായാലും ഇത് സഞ്ജയിന്റെ മാത്രം അഭിപ്രായമല്ലെന്നാണ് ബോളിവുഡിലെ മറ്റു പലരും പറയുന്നത്. കുഞ്ഞ് ആരാധ്യയുടെ അമ്മയെന്ന നിലയില്‍ ഐശ്വര്യ റായിയെക്കുറിച്ച് പറയാന്‍ പലര്‍ക്കും നൂറുനാവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍