UPDATES

മത വിദ്വേഷ പ്രസംഗം; എന്‍ ഗോപാലകൃഷ്ണന് എതിരെ പരാതിയുമായി എഐവൈഎഫ്

മത വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയ ആര്‍എസ്എസ് നേതാവ് എന്‍. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി എഐവൈഎഫ്. കേരളത്തില്‍ നിലനില്‍ക്കുന്ന സമുദായസൗഹാര്‍ദ്ദം തകര്‍ത്ത് സാമൂഹ്യാന്തരീക്ഷം കലുഷമാക്കാനുള്ള ശ്രമമാണ് ഗോപാലകൃഷ്ണന്‍ നടത്തുന്നതെന്നും ഗോപാലകൃഷ്ണന്റെ പേരില്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകി.

വിവാദ പ്രഭാഷകനായ ഡോ. സാക്കിര്‍ നായിക്കിനെതിരായ തന്റെ നിലപാടുകളെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായി എന്‍ ഗോപാലകൃഷ്ണന്‍ യൂട്യുബില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയിലാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉള്ളത്.പ്രസംഗത്തിലുടനീളം ഇസ്ലാം മതത്തെയും വിശ്വാസികളെയും അപകീര്‍ത്തിപ്പെടുത്തിയാണ് ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നത്. മലപ്പുറം ജില്ലയിലെ മുസ്ലീങ്ങളെ പന്നിപെറ്റ് പെരുകുന്നത് പോലെ പ്രസവിക്കുന്നവര്‍ എന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.

പരാതിയിന്മേല്‍ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മഹേഷ് കക്കത്ത് പറഞ്ഞു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍