UPDATES

സിന്ധുവും സാക്ഷിയും സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ എന്ന് കായികമന്ത്രി വിജയ് ഗോയല്‍

അഴിമുഖം പ്രതിനിധി

അബദ്ധങ്ങളുടെ പരമ്പര തീര്‍ത്ത് ഇന്ത്യയുടെ കായികമന്ത്രി വിജയ് ഗോയല്‍ വീണ്ടും. റിയോ ഒളിമ്പിക്‌സില്‍ തുടങ്ങിയ അബദ്ധങ്ങള്‍ ഒളിമ്പിക്‌സ് കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. റിയോ ഒളിമ്പിക്‌സില്‍ ജേതാക്കളായ പിവി സിന്ധുവിനെയും സാക്ഷിമാലികിനെയും സ്വര്‍ണമെഡല്‍ ജേതാക്കള്‍ എന്നു വിശേഷിപ്പിച്ചാണ് ഗോയല്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വാര്‍ത്തയായിരിക്കുന്നത്.

ഇത് നാക്ക് പിഴ മാത്രമാണെന്നും ഒരു പ്രശ്നമായി ചര്‍ച്ച ചെയ്യാന്‍ മാത്രം ഇതിലൊന്നുമില്ലെന്നും ഗോയല്‍ പറഞ്ഞു. താന്‍ മെഡല്‍ ജേതാവ് എന്ന് മാത്രമാണ് പറയാന്‍ ഉദ്ദേശിച്ചത് എന്നും മന്ത്രി വിശദീകരിച്ചു. 

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ മെഡല്‍ ജേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ഗോയല്‍ വെള്ളി മെഡല്‍ നേടിയ പിവി സിന്ധുവിനെയും വെങ്കല മെഡല്‍ നേടിയ സാക്ഷിമാലികിനെയും സ്വര്‍ണമെഡല്‍ ജേതാക്കള്‍ എന്ന് വിശേഷിപ്പിച്ചത്.  മുമ്പ് ട്വിറ്ററില്‍ ഇന്ത്യന്‍ സ്പ്രിന്റര്‍ സര്‍ബാനി നന്ദയ്ക്ക് ആശംസ നേര്‍ന്നപ്പോള്‍ ദ്യൂതിചന്ദിന്റെ ചിത്രം പോസ്റ്റ് ചെയ്തത് സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തിയിരുന്നു. ഇന്ത്യന്‍ ജിംനാസ്റ്റിക് ദീപ കര്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നപ്പോഴും ഗോയലിന് അബദ്ധം സംഭവിച്ചിരുന്നു. ദിപാ കര്‍മാര്‍ക്കര്‍ക്ക് പകരം ദിപ കര്‍മണാക്കര്‍ എന്ന കേന്ദ്രമന്ത്രിയുടെ പേരാണെഴുതിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍