UPDATES

ശശീന്ദ്രന്‍ വിവാദത്തില്‍ അജിത്‌ കുമാറിന്‍റെ കുറ്റസമ്മതം (വീഡിയോ)

ചാനല്‍ പരിപാടിക്കിടെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അജിത്‌ തെറ്റ് ഏറ്റു പറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നത്.

മന്ത്രി എകെ ശശീന്ദ്രന്‍റെ രാജിയിലേക്ക് നയിച്ച അശ്ലീല സംഭാഷണത്തിന്‍റെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനം ഉയരുകയും സര്‍ക്കാര്‍ അന്വേഷണം ശക്തമാക്കുകയും ചെയ്തതിന് പിന്നാലെ മന്ത്രിയെ ഫോണില്‍ വിളിച്ചത് മാധ്യമപ്രവര്‍ത്തകയാണെന്നും വീട്ടമ്മയല്ലെന്നും ഉള്ള കുറ്റസമ്മതവുമായി മംഗളം ചാനല്‍ സിഇഒ അജിത്‌ കുമാര്‍. ചാനല്‍ പരിപാടിക്കിടെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അജിത്‌ തെറ്റ് ഏറ്റു പറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നത്.

മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീമാണ് കൃത്യം നടത്തിയത്. മാധ്യമപ്രവര്‍ത്തക സ്വമേധയാ ആണ് ഈ ദൗത്യം ഏറ്റെടുത്തത്. ഈ നടപടി തെറ്റായിപ്പോയി. അതില്‍ മംഗളം ടെലിവിഷന്‍ നിര്‍വ്യാജം ഖേദിക്കുന്നു. വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഞങ്ങള്‍ക്ക് നേരെ ഉന്നയിച്ചത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.

അജിത്‌ കുമാര്‍ ഖേദം പ്രകടിപ്പിക്കുന്നു – വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍