UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അജ്മീര്‍ സ്‌ഫോടനം: സ്വാമി അസീമാനന്ദിനെ എന്‍ഐഎ കോടതി വെറുതെ വിട്ടു

2007 ഒക്ടോബര്‍ 11ന് അജ്മീരിലെ ഖ്വാജ മൊയ്‌നുദീന്‍ ചിഷ്ടിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസില്‍ മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സ്വാമി അസീമാനന്ദിനെ എന്‍ഐഎ കോടതി വെറുതെ വിട്ടു. കൊലപാതകത്തിന്റെ മതവിദ്വേഷം വളര്‍ത്തിയതിനുമാണ് അസീമാനന്ദ അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നത്. 2007 ഒക്ടോബര്‍ 11ന് അജ്മീരിലെ ഖ്വാജ മൊയ്‌നുദീന്‍ ചിഷ്ടിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാലേഗാവ് സ്‌ഫോടനം, ഹൈദ്രാബാദിലെ മെക്ക മസ്ജിദ് സ്‌ഫോടനം, സംഝോത എക്‌സ്പ്രസ് സ്‌ഫോടനം തുടങ്ങിയ കേസുകളിലും അസീമാനന്ദ് പ്രതിയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍