UPDATES

വായന/സംസ്കാരം

സാഹിത്യ അക്കാദമിക്ക് നഷ്ടമായത് അതിനെ ഒരു കുടുംബമായി കണ്ട എഴുത്തുകാരനെ; പെരുമ്പടവം ശ്രീധരന്‍

അഴിമുഖം പ്രതിനിധി

 

അക്ബര്‍ കക്കട്ടിലിനെ പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ പെരുമ്പടവം ശ്രീധരന്‍ അനുസ്മരിക്കുന്നു.

തീര്‍ത്തും അപ്രതീക്ഷിതം. അക്ബറിന്റെ വിയോഗം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. രണ്ടു ദിവസം മുമ്പും ഞാന്‍ അക്ബറുമായി സംസാരിച്ചിരുന്നു. ആശങ്കയുടെ നേരിയ ലാഞ്ചനപോലും അദ്ദേഹത്തിന്റെ സംസാരത്തിലുണ്ടായിരുന്നില്ല. ഇന്നു രാവിലെ അക്ബറിന്റെ ഭാര്യ വിളിച്ച് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയിക്കുമ്പോള്‍ അതുകൊണ്ടു തന്നെയാണ് ആ മരണം എനിക്കു തീര്‍ത്തും അപ്രതീക്ഷിതമാകുന്നത്. അതിലേറെ വേദനാജനകമാകുന്നതും.

കേരള സാഹിത്യ അക്കാദമിയില്‍ കുറെക്കാലം ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. അക്ബര്‍ അക്കാദമിയുടെ വൈസ് പ്രസിഡന്റായിരുന്നു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും അതു ഭംഗിയായി നടത്താനും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ കേരളത്തിനു പുറത്തേക്കു വ്യാപിപ്പിക്കാനും അതിനായി പുതിയ കര്‍മപരിപാടികള്‍ കണ്ടെത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

ഒരു കുടുംബം പോലെ അക്കാദമി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ വലിയ പ്രേരണ അക്ബര്‍ കക്കട്ടില്‍ ആയിരുന്നു.

എനിക്കാണെങ്കില്‍ എന്റെ സഹോദരന്‍, ദീര്‍ഘകാലത്തെ സൗഹൃദം, സാഹോദര്യം, എല്ലാമാണ് നഷ്ടമായത്. എഴുത്തുകാരന്‍ എന്ന നിലയിലും എനിക്ക് പ്രിയപ്പെട്ടൊരു എഴുത്തുകാരനെയാണ് നഷ്ടമായത്. അങ്ങനെ പലപ്രകാരത്തില്‍ അദ്ദേഹത്തിന്റെ ദേഹവിയോഗം വളരെ വേദനാജനകമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍