UPDATES

എറണാകുളത്ത് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

അഴിമുഖം പ്രതിനിധി

ഏറണാകുളം സ്വദേശിയും ട്രാന്‍സ്ജെന്‍ഡറുമായ അഖിലിനെ (അഖില്‍ അന്ന അച്ചുത്) അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. ഏറണാകുളം സൗത്ത് റെയില്‍വേ സറ്റേഷനടുത്ത് വച്ച് ഒക്ടോബര്‍ 15നു വെളുപ്പിനാണ് സംഭവം. KL 44 എന്ന നമ്പറില്‍ തുടങ്ങുന്ന നീല ഇന്‍ഡിക്കയിലെത്തിയ ഒരു കൂട്ടം ആളുകള്‍ പിടിച്ചു വലിച്ച് കൊണ്ടു പോവുകയായിരുന്നു. ഈ അടുത്തകാലത്ത് ട്രാന്‍സ് ജെന്‍ഡര്‍ ഐഡന്‍റിറ്റി വെളിപ്പെടുത്തീയ വ്യക്തിയാണ്അഖില്‍. 

സംഭവം നടന്ന ഉടനെ അടുത്തുണ്ടായിരുന്ന ട്രാഫിക് പോലീസിനെ വിവരം അറിയിച്ചെങ്കിലും വേണ്ട നടപടിയുണ്ടായില്ല. ഉച്ചയോടെ എറണാകുളം കമ്മീഷണര്‍ക്ക് സുഹൃത്തുക്കള്‍ പരാതി നല്കി. എന്നാല്‍ സംഭവം നടന്നു 48 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ് അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. 

അഖിലിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഹസ്ന ഷാഹിത ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു. 

അഖില്‍ (അതിഥി Akhil Anna Achuth) എറണാകുളം ലോ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും അടുത്ത കാലത്തായി ട്രാന്‍സ് ജെന്‍ഡര്‍ ഐഡന്‍റിറ്റി വെളിപ്പെടുത്തീയ വ്യക്തിയുമാണ്. കഴിഞ്ഞ ദിവസം വ (15/10/2016) വെളുപ്പിന് എറണാകുളം സൗത്ത് റെയില്‍വേ സറ്റേഷനടുത്ത് വച്ച് അഖിലിനെ ഒരു സംഘം തട്ടിക്കൊണ്ട് പോകുകയുണ്ടായി. KL 44 എന്ന നമ്പറില്‍ തുടങ്ങുന്ന നീല ഇന്‍ഡിക്കയിലെത്തിയ ഒരു കൂട്ടം ആളുകളാണ് പിടിച്ചു വലിച്ച് കൊണ്ടുപോയത്.

ഇവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും വണ്ടിയില്‍ കയറ്റിയ ശേഷം അഖിലിനെ മര്‍ദ്ദിച്ചുവെന്നും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നു. വണ്ടി എടുത്ത് പോയതോടെ അടുത്തുണ്ടായിരുന്ന ട്രാഫിക്ക് പോലീസിനെ ഇവര്‍ വിവരമറിയിക്കുകയും പിറ്റേന്ന് ഉച്ചയോടെ കമ്മീഷണര്‍ ഓഫീസില്‍ പരാതി കൊടുക്കുകയും ചെയ്തു. അഖിലിന്‍റെ ഫോണ്‍ അവസാനമായി ഓഫാകുന്നത് കോതമംഗലത്തിനടുത്തുള്ള ഒരു സ്ഥലത്ത് വെച്ചാണ്.

സംഭവം നടന്ന് നാല്‍പ്പത്തെട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസിന്‍റെ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. വണ്ടിയുടെ നിറം, സംഭവം നടന്ന സമയം ഇതെല്ലാം അറിയിച്ചിട്ടും കൃത്യമായ ഒരു അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകുന്നില്ല. അഖില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഉറപ്പിക്കാനാകാത്ത സാഹചര്യമാണ്.

ഇത്ര സമയം കഴിഞ്ഞിട്ടും പോലീസുകാര്‍ ഈ അലംഭാവം തുടരുന്നത് അഖിലിന്‍റെ ട്രാന്‍സ് ഐഡന്‍റിറ്റി കാരണമാണ്. എസ്.എഫ്.ഐയുടെ ഏരിയ പ്രസിടന്‍റായിരുന്നപ്പോഴോ കെ.എസ്.യുവിന്‍റെ പ്രവര്‍ത്തകനായിരുന്നപ്പോഴോ അഖിലിനെ കാണാതായിരുന്നെങ്കില്‍ ഇത്ര ഉദാസീനത ഉണ്ടാകുമായിരുന്നില്ലല്ലോ.

വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുന്നവര്‍ സഹായിക്കണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍