UPDATES

വായിച്ചോ‌

കഴുതകളാണ് എന്റെ പ്രചോദനം: നരേന്ദ്ര മോദി

യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വിവാദമായ കഴുത പരാമര്‍ശനത്തിന് മറുപടിയുമായി പ്രധാനമന്ത്രി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വിവാദമായ കഴുത പരാമര്‍ശനത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴുതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ രാപ്പകലില്ലാതെ ജോലിയെടുക്കുന്നതെന്നും ജനങ്ങളാണ് തന്റെന്റെ യജമാനന്‍മാരെന്നുമാണ് മറുപടിയുമായിട്ടായിരുന്നു കഴിഞ്ഞദിവസം മോദി യുപി തെരഞ്ഞെടുപ്പ് റാലിയില്‍ എത്തിയത്.

റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദിയെ ഉദേശിച്ച് കഴുതകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നത് നിര്‍ത്തണമെന്ന രീതിയില്‍ അമിതാഭ് ബച്ചനോട് അഖിലേഷ് പരാമര്‍ശിച്ചിരുന്നു. ഗുജറാത്തിലെ വിനോദസഞ്ചാര വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് അമിതാഭ് ബച്ചന്‍. എന്നാല്‍ പ്രസ്താവന ഗുജറാത്തികളെ മുഴുവന്‍ അവഹേളിക്കുന്നതാണെന്ന രീതിയില്‍ ബിജെപിയുടെ പ്രതികരണം കൂടി എത്തിയത്തോടെ സംഭവം വിവാദമായി.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ബാഹ്‌റിച്ചിലെ റാലിയില്‍ എത്തിയ പ്രധാനമന്ത്രി- ‘ഈ രാജ്യത്തെ ജനങ്ങളാണ് ഉടമസ്ഥര്‍. ഞാന്‍ ക്ഷീണമില്ലാതെ തുടര്‍ച്ചയായി പണിയെടുക്കും.’ അഖിലേഷിന്റെ കഴുത പരാമര്‍ശം എടുത്തിട്ട് മോദി തുടര്‍ന്നു- ‘ മുതുകിലിരിക്കുന്ന ചാക്കില്‍ പഞ്ചാസരയാണോ നാരങ്ങയാണോ എന്ന് കഴുത ശ്രദ്ധക്കാറില്ല, എപ്പോഴും ജോലി ചെയ്യുന്നതിലായിരിക്കും അതിന്റെ പൂര്‍ണ ശ്രദ്ധ.’

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/0Vtxxk

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍