UPDATES

അഖിലേഷ് യാദവ് പുറത്തേക്കോ?

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാന്‍ സാധ്യത. ലക്‌നൗവില്‍ ഇന്ന് പാര്‍ട്ടി അംഗങ്ങളുടെ ഉന്നതതല യോഗം നടക്കുകയാണ്. ശിവ്പാല്‍ യാദവിനെ തിരിച്ചെടുത്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ അഖിലേഷിനെതിരെ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാര്‍ട്ടിയില്‍ ദിവസങ്ങളായി തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുപി മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് നേരിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. മുലായം സിംഗ് മകനായ അഖിലേഷിനെതിരെ എന്തു നടപടി സ്വീകരിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ ലോകം. അഖിലേഷിന്റെ വിശ്വസ്തനായിരുന്ന റാം ഗോപാല്‍ യാദവിനെയും മറ്റു ചിലരെയും ശിവ്പാല്‍ യാദവ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

‘അച്ഛന്‍ ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ ഒഴിയാന്‍ തയ്യാറാണ്. അച്ഛനാണ് തന്നെ വളര്‍ത്തിയത്. പാര്‍ട്ടി ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഞാന്‍ അതില്‍ പങ്കെടുക്കുക തന്നെ ചെയ്യും. ചിലര്‍ മനഃപൂര്‍വം പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. അവര്‍ അച്ഛനെയും മകനെയും അകറ്റാന്‍ ശ്രമിക്കുന്നു.’ പാര്‍ട്ടി പ്രവര്‍ത്തകരോട് സാംസാരിക്കവെ അഖിലേഷ് വികാരാധീനനായി. എന്നാല്‍ പുതിയ പാര്‍ട്ടി രൂപികരിക്കില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

അതെസമയം സമാജ്വാദി പാര്‍ട്ടിയുടെ ഓഫീസിനു മുന്നില്‍ അഖിലേഷ് വിഭാഗം പ്രവര്‍ത്തകരും ശിവ് പാല്‍ യാദവ് വിഭാഗവും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇരു കൂട്ടരും മുദ്രാവാക്യങ്ങളും പ്രകടനങ്ങളുമായി സമാജ് വാദി പാര്‍ട്ടി ആസ്ഥാനത് തമ്പടിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍