UPDATES

സിനിമാ വാര്‍ത്തകള്‍

ഏഴു ചിത്രം 100 കോടി ക്ലബ്ബില്‍; അക്ഷയ് കുമാറും ഷാരുഖ് ഖാനും ഒപ്പത്തിനൊപ്പം

അക്ഷയിന്റെ തുടര്‍ച്ചയായ നാലാം ചിത്രമാണ് നൂറു കോടി ക്ലബ്ബില്‍ എത്തുന്നത്

ബോളിവുഡില്‍ ഏറ്റവും ഗ്യാരണ്ടിയുള്ള നടന്‍ ആരാണെന്നു ചോദിച്ചാല്‍ ഖാന്‍മാരുടെയും കപൂര്‍മാരുടെയുമൊന്നും പേരു പറയുന്നതിനു മുമ്പില്‍ മനസില്‍ വരിക മറ്റൊരാളുടെതായിരിക്കും. അക്ഷയ് കുമാര്‍. 25 വര്‍ഷത്തോളമായി ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഖിലാഡിക്ക് സമീപകാലത്തൊന്നും അത്രവലിയ പരാജയം സംഭവിച്ചിട്ടേയില്ല.

ഇപ്പോഴിതാ അക്ഷയ് പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ റിലീസായ ജോളി എല്‍ എല്‍ ബി-2 മികച്ച കളക്ഷനുമായി കുതിക്കുകയാണ്. 11 ദിവസം കൊണ്ട് ചിത്രം നേടിയത് 98.44 കോടി. വ്യാഴാഴ്ച ഉച്ചയോടെ ചിത്രം 100 കോടി ക്ലബില്‍ എത്തുമെന്നും അനലിറ്റിക്‌സ് വിദഗദര്‍ പറയുന്നു. ഇതോടെ നൂറു കോടി ക്ലബില്‍ എത്തുന്ന അക്ഷയിന്റെ ഏഴാമത്തെ ചിത്രമാകും ജോളി എല്‍എല്‍ബി-2. ഷാരുഖ് ഖാന്റെ റെക്കോര്‍ഡിനൊപ്പം ഇതോടെ അക്ഷയ് എത്തുകയും ചെയ്യും.

11 ദിവസം കൊണ്ട് അക്ഷയിന്റെ ഒരു ചിത്രം ഇത്രയും തുക നേടുന്നതിന്റെ റെക്കോര്‍ഡും ജോളി എല്‍ എല്‍ ബി -2 സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ബേബി എന്ന ചിത്രം നേടിയ 95.56 കോടിയെന്ന നേട്ടമാണു പുതിയ സിനിമ മറികടന്നത്. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ കൈയടി നേടിയാണ് ജോളി എല്‍എല്‍ബി-2 തിയേറ്റര്‍ കുതിപ്പ് തുടരുന്നത്. റിലീസ് ദിവസമായ വെള്ളിയാഴ്ച തന്നെ 4.14 കോടി സ്വന്തമാക്കിയ ചിത്രം ശനിയാഴ്ച 6.35 കോടിയും ഞായറാഴ്ച 7.24 കോടിയും സ്വന്തമാക്കി.

ഹൗസ്ഫുള്‍3(109 കോടി), എയര്‍ലിഫ്റ്റ്(129 കോടി) റൂസ്തം(127.44 കോടി) എന്നിവയ്ക്കു പിന്നാലെയാണു തുടര്‍ച്ചയായി അക്ഷയ്ക്കു കിട്ടുന്ന നാലാമത്തെ ഹിറ്റുകൂടിയാണ് ജോളി എല്‍എല്‍ബി-2. നേരത്തെ അക്ഷയിന്റെ ഹോളിഡേ 112.65 കോടിയും റൗഡി റാത്തോഡ് 131 കോടിയും ഹൗസ്ഫുള്‍2 114 കോടിയും സ്വന്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍