UPDATES

സിനിമ

താരങ്ങളെ ജീവിപ്പിക്കുന്ന സ്റ്റണ്ട് താരങ്ങള്‍ക്ക്; അക്ഷയ് കുമാറിന്റെ തുറന്ന കത്ത്

Avatar

സ്റ്റണ്ട് രംഗങ്ങളില്‍ സഹായത്തിനെത്തുന്ന എല്ലാവര്‍ക്കുമായി ഹിന്ദി സിനിമാ നടന്‍ അക്ഷയ് കുമാറിന്റെ തുറന്ന കത്ത്.

എല്ലാ സ്റ്റണ്ട് താരങ്ങള്‍ക്കും,

ഞാന്‍ ജോലി ചെയ്യുന്ന അതേ രംഗത്ത് ജോലി ചെയ്തതും എന്നോടൊപ്പം പരിശീലനത്തിനു വരാനിരുന്നതുമായ ഒരു രാജ്യാന്തര സ്റ്റണ്ട്മാന്റെ മരണവാര്‍ത്ത ഇപ്പോള്‍ അറിഞ്ഞതേയുള്ളൂ.

നിങ്ങള്‍ ചെയ്യുന്ന അവിശ്വസനീയമായ ജോലിക്ക് നിങ്ങള്‍ക്കെല്ലാം ഓസ്‌കറുകളും ഇന്ത്യന്‍ അവാര്‍ഡുകളും ലഭിക്കണം എന്നു ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല എന്റെ നോട്ടത്തില്‍ ഞങ്ങളുടെ ജീവനും ചലച്ചിത്രങ്ങളുടെ വിശ്വാസ്യതയും രക്ഷിക്കുന്നതിന് ആഗോളതലത്തില്‍ നിങ്ങള്‍ ആദരിക്കപ്പെടണമെന്നും ഞാന്‍ വിശ്വസിക്കുന്നു.

ഷൂട്ടിങ്ങിനിടെ ജീവാപായമുണ്ടാകാതിരിക്കണമെങ്കില്‍ നടനോ നടിക്കോ സ്റ്റണ്ട് താരങ്ങള്‍ കൂടിയേ തീരൂ എന്ന് എനിക്കറിയാം. ചലച്ചിത്രങ്ങളെ മികവുറ്റതാക്കുകയും ഇത്രയധികം സമ്പാദിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്ന നിങ്ങളുടെ അവിശ്വസനീയമായ കഠിനാദ്ധ്വാനവും കഴിവുമില്ലായിരുന്നെങ്കില്‍ നാം പല അഭിനേതാക്കളുടെയും മരണത്തില്‍ അനുശോചിക്കേണ്ടി വരുമായിരുന്നു.

അതിനു പകരം വര്‍ഷങ്ങളായി, അവാര്‍ഡ് നേടുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സെറ്റുകളിലെ അപകടങ്ങള്‍, ഗുരുതര പരുക്കുകള്‍ എന്നിവ മൂലം അവര്‍ക്കിടയില്‍നിന്നു നഷ്ടപ്പെട്ടവരെ ഓര്‍ത്ത് സ്റ്റണ്ട് സമൂഹം നിശബ്ദമായി ദുഃഖിക്കുന്നു. കോടിക്കണക്കിനു മുതല്‍ മുടക്കുള്ള ഈ ചിത്രങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ സഹിക്കുന്ന കാര്യങ്ങള്‍ക്ക് അവാര്‍ഡ് പകരമാകില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കിലും അതൊരു തുടക്കമാകും. സങ്കടകരമെന്നു പറയട്ടെ, ചലച്ചിത്രസമൂഹം അങ്ങനെ പോലും നിങ്ങളെ ആദരിക്കുന്നില്ല.

ഒരു നടനും സ്റ്റണ്ട്മാനുമെന്ന നിലയ്ക്ക് ഞാന്‍ നിങ്ങളെ ആരാധിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളോടും എനിക്ക് അനന്തമായി നന്ദിയുണ്ടെന്നും  നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.  എനിക്കു ചെയ്യാന്‍ കഴിയാത്തൊരു വീഴ്ച ഏറ്റെടുക്കാന്‍ സന്നദ്ധതയുള്ള മറ്റൊരാള്‍ എപ്പോഴുമുള്ളതുകൊണ്ടാണ് എന്റെ മക്കള്‍ക്ക് എന്നെ ജീവനോടെ കിട്ടുന്നത്.

ലോകമെമ്പാടും എനിക്കൊപ്പം ജോലി ചെയ്തിട്ടുള്ള എല്ലാ സ്റ്റണ്ട് പുരുഷന്മാരോടും സ്ത്രീകളോടും, നിങ്ങള്‍ എന്നും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ത്ഥനകളിലുണ്ട്. ശമ്പളത്തെക്കാള്‍ വളരെ കൂടുതല്‍ നിങ്ങള്‍ അര്‍ഹിക്കുന്നു. അതിലൊരു മാറ്റം കാണാനാകും വരെ ഞാന്‍ ജീവിച്ചിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. 25 വര്‍ഷത്തെ എന്റെ അഭിനയകാലത്ത് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നതു ശരി തന്നെ. പക്ഷേ മാറ്റം വരും. മാറ്റത്തിനായി ഞാന്‍ ശ്രമിക്കും.

അതുവരെ നന്ദി. നന്നായി ശ്രദ്ധിക്കുക. നിങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള സമരത്തിന് എല്ലാ ഭാവുകങ്ങളും. ജീവന്‍ നഷ്ടപ്പെട്ട എല്ലാവരും ശാന്തമായി വിശ്രമിക്കട്ടെ.

സ്‌നേഹവും പ്രാര്‍ത്ഥനകളും,
അക്ഷയ് കുമാര്‍ എന്ന നടന്‍/ അക്ഷയ് കുമാര്‍ എന്ന സ്റ്റണ്ട്മാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍