അഴിമുഖം പ്രതിനിധി
ആലപ്പുഴയില്‍ കള്ളു ഷാപ്പ് തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ചു വച്ചനിലയില്‍ കണ്ടെത്തി. തകഴിയിലെ ഷാപ്പിലെ ജീവനക്കാരനായ കുട്ടനാട് മിത്രകരി സ്വദേശി രാമചന്ദ്രന്‍ (64) ആണ് കൊല്ലപ്പെട്ടത്. ഈ ഷാപ്പില്‍ ജോലി ചെയ്തിരുന്ന ബംഗാളിയായ തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഷാപ്പിലെ പാചകക്കാരനാണ് രാമചന്ദ്രന്‍. ഇരുവരും ഇന്നലെ ഷാപ്പിലാണ് ഉറങ്ങിയത്. ഇന്ന് രാവിലെ ഷാപ്പ് തുറക്കാത്തതിനെ തുടര്‍ന്ന് ഉടമ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. എടത്വ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.