UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാണൂ… കുടിയന്‍മാരുടെ ലോക ഭൂപടം

Avatar

പമേല എങ്ഗെല്‍
(സ്ലേറ്റ്)

മദ്യത്തിന്റെ ഉപയോഗം ലോകത്തിന്റെ പലഭാഗത്തും പല അളവിലാണ്. ലോകാരോഗ്യ സംഘടനയുടെ ഈ ഭൂപടത്തില്‍ പറയുന്നത് റഷ്യക്കാരും അവരുടെ അയല്‍വാസി രാജ്യങ്ങളുമാണ് ലോകത്തില്‍ മറ്റാരെക്കാളും അധികം മദ്യപിക്കുന്നതെന്നാണ്.

പോര്‍ച്ചുഗല്‍, ഗ്രെനാഡ, അന്ഡോറ എന്നിവിടങ്ങളാണ് കൂടുതല്‍ മദ്യപിക്കുന്ന രാജ്യങ്ങളില്‍ പെടുന്നത്. ഈ രാജ്യങ്ങളില്‍ പതിനഞ്ച് വയസിന് മേലെയുള്ള ഒരാള്‍ ശരാശരി പന്ത്രണ്ടര ലിറ്റര്‍ മദ്യം കുടിക്കുന്നുവെന്നാണ് കണക്ക്.

അമേരിക്കക്കാരെക്കാള്‍ കൂടുതല്‍ മദ്യപിക്കുന്നത് കാനഡക്കാരാണ്. ഏകദേശം യൂറോപ്യന്‍ രാജ്യങ്ങളിലേതിന് തുല്യമാണ് കാനഡയിലെ മദ്യ ഉപഭോഗം. വടക്കേ ആഫ്രിക്കയിലാണ് മദ്യ ഉപഭോഗം കുറവ്. എന്നാല്‍ ആഫ്രിക്കയുടെ ദക്ഷിണഭാഗത്ത്, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിലും നമീബിയയിലും മദ്യ ഉപഭോഗം കൂടുതലാണ്.

റഷ്യയിലെ മദ്യ ഉപഭോഗം ഒരു പ്രശ്നമാണ്. റഷ്യയിലെ ആളുകളുടെ അകാല മരണങ്ങള്‍ കൂടുന്നതിന്റെ ഒരു പ്രധാനകാരണം അമിത മദ്യ ഉപഭോഗമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അകാല മരണങ്ങളുടെ പ്രധാനകാരണം കരള്‍ രോഗങ്ങളും മദ്യ വിഷബാധയും മദ്യപിച്ച് അപകടങ്ങളും കയ്യേറ്റങ്ങളും ഉണ്ടാകുന്നതുമാണ്.

ഉക്രെയിന്‍, ബെലാറസ് എന്നീ റഷ്യയുടെ അയല്‍രാജ്യങ്ങളിലും ഇത് തന്നെയാണ് അവസ്ഥ.

പതിനഞ്ച് വയസിന് മുകളില്‍ പ്രായമുള്ള ലോകജനസംഖ്യയുടെ 14.7 ശതമാനമാണ് യൂറോപ്പിലുള്ളത്. എന്നാല്‍ അവര്‍ മദ്യപിക്കുന്നത് 25.7 ശതമാനമാണ്.

Pamela Engel is a reporter for Business Insider.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍