UPDATES

വായിച്ചോ‌

അലപ്പൊയിലെ സ്ഥിതികള്‍ ചിത്രങ്ങളിലൂടെ ലോകത്തെ അറിയിച്ച ഏഴുവയസ്സുകാരി ബാന തുര്‍ക്കിയിലെത്തി

ചിത്രങ്ങളായും സന്ദേശങ്ങളായും അലെപ്പോയിലെ ഭീകരാന്തരീക്ഷം ട്വിറ്ററിലൂടെ ലോകത്തെ അറിയച്ച ബാന അല്‍-അബെദിന്റ സന്ദേശങ്ങള്‍ പിന്തുടര്‍ന്നത് ലോകത്തെമ്പാടുമുള്ള 3,30,000 പേരായിരുന്നു

bana-vi

സിറിയയിലെ യുദ്ധമുഖമായിരുന്ന അലപ്പൊയിലെ സ്ഥിതികള്‍ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ച് ലക്ഷങ്ങളുടെ മനം കവര്‍ന്ന ഏഴുവയസ്സുകാരി ബാന അല്‍-അബെദ് ഒടുവില്‍ യുദ്ധത്തിന്റെ ഭീകരതകളില്‍ നിന്നും രക്ഷപ്പെട്ട് തുര്‍ക്കിയിലെത്തി. റഷ്യയും തുര്‍ക്കിയും നേതൃത്വം കൊടുത്ത ഒരു കരാര്‍ പ്രകാരം സിറിയയിലെ വിമതമേഖലകളില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട ആയിരം പേരില്‍ ഒരാള്‍ ഈ കൊച്ചു മിടുക്കിയാണ്. ചിത്രങ്ങളായും സന്ദേശങ്ങളായും അലെപ്പോയിലെ ഭീകരാന്തരീക്ഷം ട്വിറ്ററിലൂടെ ലോകത്തെ അറിയച്ച ബാന അല്‍-അബെദിന്റ സന്ദേശങ്ങള്‍ പിന്തുടര്‍ന്നത് ലോകത്തെമ്പാടുമുള്ള 3,30,000 പേരായിരുന്നു.

തിങ്കളാഴ്ച തുര്‍ക്കിയിലെത്തിയ ബാന, അങ്കാരയിലെ കൊട്ടാരത്തിലെത്തി തുര്‍ക്കി പ്രസിഡന്റ് റെസെപ് തായിപ് എര്‍ദോഗനെ കണ്ടു. എര്‍ദോഗന്‍ കൊച്ചു മിടുക്കിയെ കെട്ടിപ്പിടിക്കുന്ന ചിത്രവും വാര്‍ത്തയും തുര്‍ക്കിയുടെ ഔദ്ധ്യോഗിക മാധ്യമമായ അനദോലു പുറത്തുവിട്ടു. ബാനയെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ആണ്‍കുട്ടിയെയും എര്‍ദോഗന്‍ മടിയിലിരുത്തി ലാളിക്കുന്ന ഒരു വീഡിയോയും ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. എര്‍ദോഗനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബാന പിന്നീട് ട്വീറ്റ് ചെയ്തു.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-ആസാദിന്റെ ഭരണകൂടം ബാനയുടെയും അവളുടെ അമ്മയുടെയും ദിവസേനയുള്ള ട്വീറ്റുകള്‍ വെറും കുപ്രചരണമാണെനന്ന് ആരോപിച്ചിരുന്നെങ്കിലും, സിറിയയില്‍ സംഭവിക്കുന്ന ദുരന്തത്തിന്റെ ബിംബമായി ബാന ലോകത്തിന് മുന്നില്‍ തെളിഞ്ഞു.


സിറിയയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഏകദേശം 2.7 ബില്യണ്‍ അഭയാര്‍ത്ഥികളെയാണ് തുര്‍ക്കി സംരക്ഷിക്കുന്നത്. എന്നാല്‍ അടുത്ത കാലത്ത് രാജ്യത്തെത്തിയവരെയും മുറിവില്ലാത്തവരെയും ഇപ്പോള്‍ തുര്‍ക്കിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുമെന്ന് അവര്‍ സമീപകാലത്ത് വ്യക്തിമാക്കിയിരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്കും മുറിവേറ്റവര്‍ക്കും രാജ്യത്ത് പ്രവേശിക്കാന്‍ തുര്‍ക്കി അനുമതി നല്‍കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍