UPDATES

ഭീകരാക്രമണ സാധ്യത; രാജ്യമെങ്ങും ജാഗ്രത നിര്‍ദേശം

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ഇന്ത്യയുടെ മിന്നലാക്രമണത്തിനു തിരിച്ചടിയായി ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ രാജ്യമെങ്ങും അതീവ ജാഗ്രത നിര്‍ദേശം നല്‍കി. എല്ലാ സംസ്ഥാനങ്ങളോടും ജാഗ്രത പുലര്‍ത്താനും സുരക്ഷ വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങള്‍, തന്ത്രപ്രധാന സ്ഥലങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, മറ്റു പ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിപ്പിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്നലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു രാജ്യമെങ്ങും ജാഗ്രത നിര്‍ദേശം നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍, ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ആക്രമണമുണ്ടായേക്കാമെന്ന സാധ്യത വിലയിരുത്തിയത്തിന്റെ അടിസ്ഥാനത്തില്‍ അവിടെങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീരികരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

ബിഎസ്എഫിന്റെ അതിര്‍ത്തിയിലുള്ള എല്ലാ യൂണിറ്റുകളും അതീവ ജാഗ്രതയിലാണ്. പക് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ എല്ലാ ബിഎസ്എഫ് യൂണിറ്റുകളോടും ജാഗ്രത പുലര്‍ത്താനും കരുതല്‍ സൈന്യത്തെ വിളിച്ച് സൈനികരുടെ എണ്ണം കൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മഹര്‍ഷി, സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍