UPDATES

എഡിറ്റര്‍

നൂറ് വയസ് കഴിഞ്ഞ എത്ര പേരെ നിങ്ങള്‍ക്കറിയാം?

Avatar

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ അലക്സാണ്ടര്‍ ഇമിച്ച് ന്യൂയോര്‍ക് സിറ്റിയില്‍ അന്തരിച്ചു. ഇമിച്ചിന്‍റെ കഥ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒരു മനുഷ്യന്‍റെ കഥ മാത്രമല്ല. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഹിംസാത്മകമായ നൂറ്റാണ്ടുകളൊന്നില്‍ അതിന്‍റെ എല്ലാ ഭീകരതകളും വിജയങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഒരു വ്യക്തിയുടെ കഥ കൂടിയാണ്. 1903ല്‍, കൃത്യമായി പറഞ്ഞാല്‍ റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തിയതിന് പത്ത് മാസങ്ങള്‍ക്ക് മുന്‍പ് പോളണ്ടിലാണ് ഇമിച്ച് ജനിച്ചത്. ഇദ്ദേഹത്തിനു 11 വയസായപ്പോഴാണ് ഒന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകം ചെന്ന് പതിച്ചത്. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങള്‍ ജന്മം കൊള്ളുന്നതിനും ഇമിച്ച് സാക്ഷിയായി. പോളിഷ്-സോവിയറ്റ് യുദ്ധത്തില്‍ ബോള്‍ഷെവിക്കുകളോട് പോരാടിയ ഇമിച്ച് ഹിറ്റ്ലറുടെയും സോവിയറ്റ് ഗുലാഗുകളുടെയും കൂട്ടക്കുരുതികളെ അതിജീവിച്ച് ഒടുവില്‍ അമേരിക്കയില്‍ തന്‍റെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.

എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായം വ്യക്തി അലക്സാണ്ടര്‍ ഇമിച്ചല്ല. ഈ ബഹുമതി പോകുന്നത് ജപ്പാനിലെ മിസാവോ ഒകാവയ്ക്കാണ്. 116 ആണ് ഇവരുടെ പ്രായം. അത്ഭുതമെന്ന് പറയട്ടെ ലോകത്തിലെ പ്രായം കൂടിയ മനുഷ്യരില്‍ അധികവും സ്ത്രീകളാണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ 111കാരനായ ജപ്പാനിലെ സകാരി മൊമോയിയാണ്.

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ജെറന്‍റോളജി റിസേര്‍ച്ച് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യരുടെ പട്ടിക കാണാന്‍ ഈ ലിങ്കിലേക്ക് പോവുക. പട്ടിക അല്പ്പം നീണ്ടതാകാം. ചിലപ്പോള്‍ നിങ്ങളെ മടുപ്പിച്ചേക്കാം. ഏറ്റവും കുറഞ്ഞത് 110 വയസ് പ്രായമുള്ള 300 മുതല്‍ 450 വരെ പേര്‍ ലോകത്തുണ്ടെന്നാണ് പട്ടിക പറയുന്നത്.

http://www.grg.org/Adams/E.HTM

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍