UPDATES

വായിച്ചോ‌

ഹിച്ച് കോക്കിന്റെ ഏറ്റവും മികച്ച 20 ചിത്രങ്ങള്‍

ഹിച്ച് കോക്കിന്റെ ഏറ്റവും മികച്ച 20 സിനിമകളായി ബ്രിട്ടീഷ് പത്രം ദ ഇന്‍ഡിപെന്‍ഡന്റ് തിരഞ്ഞെടുത്തവ

ലോകസിനിമാചരിത്രത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ ആല്‍ഫ്രഡ് ഹിച്ചകോക്കിന് ഒരിക്കല്‍ പോലും ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിട്ടില്ല. അഞ്ച് തവണ മികച്ച സംവിധായകനുള്ള നോമിനേഷന്‍ ഹിച്ച് കോക്ക് നേടിയെങ്കിലും ഒരിക്കല്‍ പോലും പുരസ്‌കാരം നേടിയില്ല. റബേക്ക (1940), ലൈഫ്‌ബോട്ട് (1944), സ്‌പെല്‍ബൗണ്ട് (1945), റിയര്‍ വിന്‍ഡോ (1954), സൈക്കോ (1960) എന്നീ ചിത്രങ്ങള്‍ക്കാണ് മികച്ച സംവിധായകനുള്ള നോമിനേഷന്‍ ലഭിച്ചത്.

ഏതായാലും അങ്ങനെ ലിയോ ടോള്‍സ്‌റ്റോയിക്കും എംകെ ഗാന്ധിക്കും ലഭിക്കാത്ത നൊബേല്‍ എന്ന പോലൊരു വലിയ കുറവ് ഓസ്‌കാറിനെ സംബന്ധിച്ചുമുണ്ടായി. ഹിച്ച്‌കോക്കിന് ലഭിക്കാത്ത ഓസ്‌കാര്‍. ഓസ്‌കാര്‍ കിട്ടാത്തത് കൊണ്ട് ഹിച്ച്‌കോക്കിന് എന്തെങ്കിലും കുറവുണ്ടായില്ല. എന്നാല്‍ ഹിച്ച്കോക്കിന് അവാര്‍ഡ് കിട്ടാത്തത് കൊണ്ട് ഓസ്‌കാറിന് കുറവുണ്ടായി. ഹിച്ച് കോക്കിന്റെ ഏറ്റവും മികച്ച 20 ചിത്രങ്ങളായി ബ്രിട്ടീഷ് പത്രം ദ ഇന്‍ഡിപെന്‍ഡന്റ് തിരഞ്ഞെടുത്തവയാണ് ചുവടെ. ടോപ്പ് 20:

20. ബ്ലാക്‌മെയില്‍ (1929)
19. റോപ് (1948)
18. ദ ലോഡ്ജര്‍ (1927)
17. ഡയല്‍ എം മര്‍ഡര്‍ (1953)
16. സബോട്യര്‍ (1942)
15. സ്‌പെല്‍ബൗണ്ട് (1945)
14. ലൈഫ്‌ബോട്ട് (1944)
13. സബോട്ടേജ് (1936)
12. ദ ലേഡി വാനിഷസ് (1938)
11. ഫോറിന്‍ കറസ്‌പോണ്ടന്റ് (1940)

10. റബേക്ക (1940)
9. ഷാഡോ ഓഫ് എ ഡൗട്ട് (1943)
8. സ്‌ട്രേഞ്ചേഴ്‌സ് ഓണ്‍ എ ട്രെയിന്‍ (1951)
7. ദ ബേര്‍ഡ്‌സ് (1963)
6. ദ തേര്‍ട്ടി ണയന്‍ സ്‌റ്റെപ്‌സ് (1935)
5. റിയര്‍ വിന്‍ഡോ (1954)

4. നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റ് (1959)

3. നൊട്ടോറിയസ് (1946)

2. സൈക്കോ (1960)

1. വെര്‍ട്ടിഗോ (1958)

വായനയ്ക്ക്: https://goo.gl/wptDu2

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍