UPDATES

ട്രെന്‍ഡിങ്ങ്

അലീഡ റോഡ്രിഗ്‌സ് പെദ്രേസ: ബീറ്റില്‍സിന് വേണ്ടി കാസ്‌ട്രോയുടെ ഉത്തരവ് വരെ തെറ്റിച്ച ഒരു തലമുറയുടെ പ്രതിനിധി

അലീഡയുടെ ജോലി: പ്രതിമയുടെ മുഖത്തിരിക്കുന്ന കണ്ണടയ്ക്ക് കാവല്‍; ശമ്പളം- 245 ക്യൂബന്‍ പെസോ

ബീറ്റില്‍സ് ഗായകന്‍ ജോണ്‍ ലെനെന്റെ പ്രതിമ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട് ക്യൂബയില്‍. ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയ്ക്ക് അമേരിക്കന്‍ സംഗീതത്തോട് കടുത്ത വിരോധമായിരുന്നു. അതില്‍ തന്നെ ബീറ്റില്‍സ് എന്ന ഗായകസംഘത്തെ കാസ്‌ട്രോയ്ക്ക് ഭ്രാന്തന്‍ കലിയുമാണ്. എന്നാല്‍ ക്യൂബന്‍ ജനതയ്ക്ക് ബീറ്റില്‍സ് ഭ്രാന്താണ്, ആരാധനകൊണ്ടുള്ള ഭ്രാന്ത്. ജോണ്‍ലെനെന്‍ അവരുടെ വാഴ്ത്തപ്പെട്ട ഗായക മിശിഹയുമായിരുന്നു. 1964-ല്‍ ബീറ്റില്‍സ് തങ്ങളുടെ മാസ്മാരിക ഗാനങ്ങള്‍ കൊണ്ട് അക്ഷരാര്‍ദ്ധത്തില്‍ ക്യൂബന്‍ ജനതയെ പൊട്ടിത്തെറിപ്പിച്ചു. ഇത് കണ്ട് കലി കയറിയ കാസ്‌ട്രോ ബീറ്റില്‍സിന്റെ പാട്ടുകള്‍ ക്യൂബയില്‍ നിരോധിച്ചു.

അവിടെ കാസ്‌ട്രോയ്ക്ക് തെറ്റി. തന്റെ ഏതു തീരുമാനത്തിനും അനുകൂലിച്ചിരുന്ന ജനത ബീറ്റില്‍സിന്റെ ആകര്‍ഷണിയതയെ വീണ് അവരുടെ നേതാവിനെ വകവയ്ക്കാതെ അമേരിക്കയില്‍ നിന്ന് ബീറ്റില്‍സ് റെക്കോര്‍ഡുകള്‍ ക്യൂബയിലേക്ക് കള്ളക്കടത്ത് നടത്തി വിപ്ലവം സൃഷ്ടിച്ചു. ഇത് കാസ്‌ട്രോക്ക് കനത്ത പ്രഹരമായിരുന്നു. ഏതാണ്ട ഇതെ കാലത്ത് ലെനെന്‍ അമേരിക്കയുടെ സമ്രാജ്യത്യ മനോഭാവത്തെ എതിര്‍ത്തു കൊണ്ട് രംഗത്തെത്തിയത് കാസ്ട്രായ്ക്ക് ബോധിച്ചു. തന്നില്‍ നിന്ന് അകന്ന ജനങ്ങളെ അടുപ്പിക്കാന്‍ കാസ്‌ട്രോ ബീറ്റില്‍സിന്റെ വാക്കുകളും ഗാനങ്ങളുമായി രംഗത്തെത്തി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കാസ്‌ട്രോ തന്നെ ലെനെന്റെ   പേരിലുള്ള പാര്‍ക്കില്‍ ആ ഗായകന്റെ പ്രതിമ ഉദ്ഘാടനം ചെയ്ത്  സ്ഥാപിച്ചു.

ക്യൂബയിലെ ലെനെന്‍ ഭ്രാന്തന്‍ ആരാധകരില്‍ ഒരാളാണ് എഴുപത്തിരണ്ടുകാരിയായ അലീഡ റോഡ്രിഗ്‌സ് പെദ്രേസ. അലീഡ ഇപ്പോള്‍ ഒരു കാവല്‍ക്കാരിയാണ്. 245 ക്യൂബന്‍ പെസോ(625 രൂപക്കടുത്ത്) ശമ്പളംവാങ്ങി ഒരു പ്രതിമയുടെ മുഖത്തിരിക്കുന്ന കണ്ണടയ്ക്ക് കാവല്‍ നില്‍ക്കുകാണ് അലീഡ. കാര്യങ്ങള്‍ അധികം പിടികിട്ടിയില്ലെ? വിശദമായി പറഞ്ഞു തരാം. ക്യൂബയില്‍ ജോണ്‍ ലെനെന്‍ എന്ന ഗായകന്റെ ഒരു പ്രതിമയുണ്ട്. ഈ പ്രതിമ സ്ഥാപിക്കുന്നത് 2000-ലായിരുന്നു. സ്ഥാപിച്ചിരിക്കുന്നത് ജോണ്‍ ലെനെനിന്റെ ഇരുപതാം ചരമ വാര്‍ഷികത്തിന് അദ്ദേഹത്തിന്റെ പേരിലുള്ള പാര്‍ക്കിലും.

ഈ പ്രതിമയുടെ മുഖത്തിരിക്കുന്ന കണ്ണട വിലപിടിച്ചതായതുകൊണ്ട് മോഷണം പോകുന്നത് പതിവാണ്. മോഷണം പോകുന്ന കണ്ണടയ്ക്ക് പകരം പുതിയതൊരെണ്ണം വാങ്ങി വെയ്ക്കുവാന്‍ പലപ്പോഴും സമയം എടുക്കാറുണ്ടായിരുന്നു. ഒരു തവണ കണ്ണട മാറ്റി വെച്ച അതേ ദിവസം തന്നെ പുതിയതും മോഷണം പോയി. ഇതുകണ്ട ലെനെന്‍ കടുത്ത ആരാധികയായ എഴുപത്തിരണ്ടുകാരി അലീഡ റോഡ്രിഗ്‌സ് പെദ്രേസയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവര്‍ സ്വന്തം പണം മുടക്കി കണ്ണട വാങ്ങി പ്രതിമയില്‍ വച്ച് അവിടെ കാവല്‍ നില്‍ക്കാന്‍ തുടങ്ങി. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അലീഡയെ കണ്ണട സൂക്ഷിപ്പുകാരിയായി നിയമിച്ചു. ഇപ്പോള്‍ രണ്ട് വര്‍ഷമായി അലീഡ പ്രതിമയുടെ ഔദ്യോഗിക കണ്ണട സൂക്ഷിപ്പുക്കാരിയാണ്.

cuba-012309

തന്റെ യൗവനത്തില്‍ രാഷ്ട്രത്തിന്റെ പരമാധികാരിയെ വെല്ലുവിളിച്ച് ലെനെന്റെ ഗാനങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് നടന്ന യുവതിക്ക് അദ്ദേഹത്തിന്റെ പ്രതിമയിലെ കണ്ണട പോലും മാറുന്നത് സഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് മാത്രമാണ് അലീഡ ഇപ്പോഴും ആ കണ്ണടക്ക് കാവല്‍ നില്‍ക്കുന്നത്. ഇപ്പോള്‍ സന്ദര്‍ശകര്‍ പാര്‍ക്കില്‍ എത്തുന്നത് ലെനെന്‍ പ്രതിമ കാണാന്‍ മാത്രമല്ല അദ്ദേഹത്തിന്റെ ആ ആരാധികയെ കൂടി കാണുവനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍