അഴിമുഖം പ്രതിനിധി
അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ രണ്ട് സംഘങ്ങള്‍ തമ്മിലേറ്റു മുട്ടിയതിനെ തുടര്‍ന്ന് ഒരു മുന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
മുംതാസ് ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയും മുറി തീയിടുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥി പരാതി നല്‍കാനായി പ്രോക്ടറുടെ ഓഫീസിലെത്തി.
ആക്രമണ വാര്‍ത്ത പരന്നതോടു കൂടി എതിരാളികളായ രണ്ട് സംഘങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ സംഘടിക്കുകയും സംഘര്‍ഷമുണ്ടാക്കുകയുമായിരുന്നു.
ഇവര്‍ പ്രോക്ടറുടെ ഓഫീസിന് സമീപത്ത് പരസ്പരം വെടിയുതിര്‍ത്തപ്പോഴാണ് ഒരാള്‍ മരിക്കാനിടയായതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പൊലീസ് വെടിവയ്പ്പിലാണ് മുന്‍ വിദ്യാര്‍ത്ഥി മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രോക്ടറുടെ ഓഫീസിനും ഒരു ജീപ്പിനും നിരവധി ബൈക്കുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ തീവച്ചു.
കാമ്പസിലെ അന്തരീക്ഷം സാധാരണ നിലയിലായെന്നും സംഭവത്തേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് കോളെജിന്റെ പ്രവേശന പരീക്ഷ നടക്കുകയാണ്. കോളെജിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.