UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിങ്കും ഓറഞ്ചും; നിറങ്ങളോടുള്ള ചില ഇഷ്ടങ്ങള്‍

Avatar

എലിസബത്ത് മേഹ്യൂ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ അടുത്തകാലത്തായി ഞാന്‍ ഇഷ്ടപ്പെട്ട് തുടങ്ങിയ ഒരു കളര്‍ കോമ്പിനേഷനുണ്ട്; പിങ്കും ഓറഞ്ചും. പലതരം ഇടങ്ങളില്‍ നിന്നാവാം ഈ താല്‍പ്പര്യം വരുന്നത്: എല്ലാ ദിവസവും ജോലിക്ക് പോകുന്ന വഴി ഞാന്‍ കടന്നുപോകുന്ന ഡങ്കിന്‍ ഡോനട്സ് കട, എന്റെ ലോക്കല്‍ മദ്യക്കടയിലെ പുതിയ വ്യൂവ് ക്ലിക്കോട്ട് റോസേ വിന്‍ഡോ ഡിസ്‌പ്ലേ, ദി റോയല്‍ ടെനബോംസ് എന്ന സിനിമയിലെ ആന്‍ജെലിക്ക ഹൂസ്റ്റന്റെ പിങ്ക് സൂട്ടും ഓറഞ്ച് ഹെര്‍മറസ് ബാഗും, അറുപതുകളിലെ പ്രശസ്ത ബ്രിട്ടീഷ് ഡെക്കറേറ്റര്‍ ഡേവിഡ് ഹിക്ക്‌സിന്റെ നിരവധി പുസ്തകങ്ങളുടെ പുറംചട്ടകള്‍, മുറികള്‍. പ്രചോദനം എന്തായാലും, ഈ കഴിഞ്ഞ ശൈത്യകാലത്തെ ഫാഷനിലെ അവസാനവാക്ക് ചടുലമായ ഈ നിറങ്ങള്‍ തന്നെയായിരുന്നു. 

പിങ്കും ഓറഞ്ചും സന്തോഷകരമായ, ഇഷ്ടം തോന്നുന്ന ഒരു കോമ്പിനേഷനാണ്. എന്റെ പുതിയ ഇഷ്ടത്തിന്റെ കാരണമറിയാന്‍ ഞാന്‍ വെല്ലെസ്ലി കോളേജിലെ ന്യൂറോ സയന്‍സ് പ്രൊഫസറും കലാകാരനുമായ ബെവില്‍ കോണ്‍വെയെ ബന്ധപ്പെട്ടു. നിറം തലച്ചോറില്‍ എങ്ങനെ പ്രവര്‍ത്തി ക്കുന്നുവന്നതിനെപ്പറ്റിയാണ് അദ്ദേഹത്തിന്റെ പഠനം. ഏതെങ്കിലും നിറത്തിന് യൂണിവേഴ്‌സണലായ ഇഷ്ടമുണ്ടെന്നതില്‍ കോണ്‍വേയ്ക്ക് സംശയമുണ്ടെങ്കിലും ‘നിറങ്ങള്‍ക്ക് ശക്തിയുണ്ടെന്നും മറ്റുള്ളവര്‍ എന്തു ചിന്തിക്കും, നമ്മള്‍ നമ്മെപ്പറ്റി എന്തുചിന്തിക്കും എന്നതിനെയൊക്കെ ബാധിക്കാന്‍ നിറങ്ങള്‍ക്ക് കഴിയും’ എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. നിറങ്ങളോടുള്ള ഇഷ്ടങ്ങള്‍ ആ നിറങ്ങളുമായി നമ്മള്‍ എന്താണ് ചേര്‍ത്തുവെയ്ക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. എന്റെ പിങ്ക് ഓറഞ്ച് ഇഷ്ടത്തിന് ആ നിറങ്ങളെക്കാള്‍ കൂടുതല്‍ എന്റെ അനുഭവങ്ങളുമായിട്ടായിരിക്കും ബന്ധം. (ഡോനട്ട്‌സ് + ഷാമ്പെയ്ന്‍ = സന്തോഷം).

ഈ നിറത്തിന്റെ തുടക്കം അറിയാന്‍ അല്‍പ്പം പിന്നോട്ട് പോകണം, 1976ല്‍ ഡങ്കിന്‍ ഡോനട്ട്‌സ് അവരുടെ ലോഗോയുടെ നിറം മാറ്റുന്നതിനും ഒരുപാട് മുമ്പ്. ഈ രണ്ടുനിറങ്ങള്‍ക്ക് ആദിമ ദക്ഷിണ അമേരിക്കന്‍ മെക്‌സിക്കന്‍ സംസ്‌കാരങ്ങളുമായി ബന്ധമുണ്ട്. എന്തുകൊണ്ട് അവര്‍ ഈ നിറങ്ങള്‍ തെരഞ്ഞെടുത്തുവന്നത് ഒരു വലിയ ചോദ്യമാണെങ്കിലും ഈ നിറങ്ങളുടെ പ്രത്യേകതകള്‍ ചിലത് പറയാന്‍ കഴിയും. 

പിങ്കും ഓറഞ്ചും ഒരേ തരം നിറങ്ങളാണ്. ഒരു കളര്‍വീലില്‍ അടുത്തടുത്താണ് സ്ഥാനം. ഒരുമിച്ചുവയ്ക്കുമ്പോള്‍ വളരെ ഉച്ചത്തിലുള്ള നിറമായി തോന്നാം. കോണ്‍വെ പറയുന്നത് ഒരേപോലെയുള്ള രണ്ടുസംഗതികള്‍ മുന്നില്‍ വെച്ചാല്‍ നമ്മുടെ കാഴ്ചാനുഭവങ്ങള്‍ അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസിലാക്കാനാണ് ഏറ്റവുമധികം ശ്രദ്ധിക്കുകയെന്നും അത് കൂടുതല്‍ മികച്ച ഒരു ദൃശ്യാനുഭാവം സൃഷ്ടിക്കുമെന്നുമാണ്. 

പിങ്കും ഓറഞ്ചും അതേ പോലെ കുറെയേറെ നിറക്കൂട്ടുകളെ ഒപ്പം കൂട്ടുന്നുണ്ട്. അതും ഈ നിറങ്ങളുടെ പ്രത്യേകതരം ചേര്‍ച്ചയ്ക്ക് കാരണമാണ്. 

ഈ നിറങ്ങള്‍ നിങ്ങളുടെ വീടുകളുടെ ഉള്‍ത്തളങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ ചിലതൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ഞാന്‍ ഈയിടെ 8 വയസ്സുകാരി റോവന്‍ റോത്തിനും അവളുടെ അമ്മയ്ക്കും വേണ്ടി മുറിയില്‍ ഈ പിങ്ക്ഓറഞ്ചു നിറങ്ങള്‍ ഉപയോഗിച്ചപ്പോള്‍ എത്ര നിറം ഉപയോഗിക്കണം എന്നുകൂടി പരിഗണിച്ചിരുന്നു. മുറി രസകരവും ജീവസുറ്റതുമാക്കാനായിരുന്നു എന്റെ ലക്ഷ്യമെങ്കിലും റോവന് ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധ മാറുന്നതരം രസം വേണ്ടിയിരുന്നില്ല. ആകെ ഒരു ഭിത്തി മാത്രം പിങ്ക് നിറം കൊടുത്ത ശേഷം അതില്‍ ഓറഞ്ചിന്റെ പല നിറഭേദങ്ങളില്‍ ഒരു ക്യൂബ് വരച്ചുചേര്‍ക്കുകയും ബാക്കി മുറിക്ക് വെളുപ്പുനിറം കൊടുക്കുകയുമാണ് ഞാന്‍ ചെയ്തത്. വെളുത്ത കിടക്ക, വെളുത്ത പരവതാനി, ഓറഞ്ചു ലെതറിന്റെ ഒരു കസേരയും സ്റ്റൂളും ഒരുമിച്ച് മുറിയിലെ സന്തുലനാവസ്ഥ നിലനിര്‍ത്തി. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇങ്ങനെയൊക്കെ ചിന്തിച്ചാണ് മുറി ഒരുക്കിയതെന്ന് മകള്‍ക്കോ അമ്മയ്‌ക്കോ അറിയില്ലെങ്കിലും റോവന് അവളുടെ കട്ടിലില്‍ കിടക്കുന്നതിനെ ബീച്ചില്‍ കിടന്ന് സൂര്യാസ്തമനം കാണുന്നത് പോലെ തോന്നിയെന്നു പറഞ്ഞു. 

റോവന്റെ ഈ തോന്നലിനെ കോണ്‍വെ ഇങ്ങനെ വിലയിരുത്തും, ‘പിങ്കും ഓറഞ്ചും പ്രാചീനകാലം തൊട്ട് നമ്മുടെയൊപ്പമുള്ള നിറങ്ങളാണ്. അവ അസ്തമനത്തിന്റെ നിറങ്ങള്‍ കൂടിയാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍