UPDATES

ആര്‍ബിഐയുടെ പണം നയം ഇന്നു പ്രഖ്യാപിക്കും

അഴിമുഖം പ്രതിനിധി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദ്വൈമാസ പണനയം ഇന്നു പ്രഖ്യാപിക്കുമ്പോള്‍ ഏവരുടെയും ശ്രദ്ധ രഘുറാം രാജന്റെ പിന്‍ഗാമി ഉര്‍ജിത് പട്ടേലിലാണ്. ഉര്‍ജിത് ആര്‍ബിഐ ഗവര്‍ണറായശേഷവും പണനയ കമ്മിറ്റി രൂപം കൊണ്ടശേഷവുമുള്ള ആദ്യത്തെ നയപ്രഖ്യാപനമാണിന്ന്.

പണനയ കമ്മിറ്റി കാല്‍ ശതമാനം പലിശ കുറയ്ക്കുമെന്നാണു ബാങ്ക് മേഖലകള്‍ പ്രതീക്ഷിക്കുന്നത്. ഗവണ്‍മെന്റ് നിയോഗിച്ച മൂന്നു സാമ്പത്തിക വിദഗ്ധരും റിസര്‍വ് ബാങ്കില്‍നിന്നു ഗവര്‍ണര്‍ അടക്കം മൂന്നു പേരും അടങ്ങിയതാണ് പണനയ കമ്മിറ്റി.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടല്‍ ഡിസംബറിലോട്ടു മാറ്റിയതും നമ്മുടെ പണപ്പെരുപ്പം കുറഞ്ഞതും കാരണം ആര്‍ബിഐ പലിശ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്കുകള്‍ കരുതുന്നത്. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ആഗോളവളര്‍ച്ചയിലെ മാന്ദ്യവും തീരുമാനത്തെ ബാധിക്കാനിടയുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍