UPDATES

ബാബുവിനൊപ്പം പ്രതിപക്ഷം യാത്ര ചെയ്യില്ല, സര്‍വകക്ഷി സംഘത്തിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം മാറ്റി വച്ചു

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ ബ്രിട്ടനിലേക്ക് പോകാനില്ലെന്ന നിലപാട് പ്രതിപക്ഷ എംഎല്‍എമാര്‍ സ്വീകരിച്ചതോടെ സര്‍വകക്ഷി സംഘത്തിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം മാറ്റിവച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ക്ഷണപ്രകാരം കോമണ്‍വെല്‍ത്ത് പാര്‍ലമെന്റ് അഫയേഴ്‌സിന്റെ ഭാഗമായി ഈ മാസം 19-നാണ് സംഘം ബ്രിട്ടനിലേക്ക് പോകാന്‍ തയ്യാറെടുത്തിരുന്നത്. എന്നാല്‍ ബാബുവിന്റെ നേതൃത്വത്തില്‍ യാത്ര പോകാനില്ലെന്ന് സിപിഐ പ്രതിനിധിയായ സി ദിവാകരനും സിപിഐഎം പ്രതിനിധിയായ കെ ടി ജലീലും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. യാത്രയുടെ നേതൃത്വം കെസി ജോസഫിനായിരുന്നുവെങ്കിലും അദ്ദേഹം തിരക്കുമൂലം പിന്‍മാറിയതിനെ തുടര്‍ന്നാണ് കെ ബാബുവിനെ സംഘത്തലവനാക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍