UPDATES

എഡിറ്റര്‍

പുലിമുരുകനല്ല പ്രിയാസ് ശക്തി

Avatar

ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി സൂപ്പര്‍ ഹീറോയാകുന്നു. നമ്മള്‍ സാധാരണ വായിക്കുന്ന ഗ്രാഫിക് നോവലുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പ്രിയാസ് ശക്തി. 

ഇതൊരു മാര്‍വെല്‍സ് അവെഞ്ചര്‍ പോലെ ഒരു കോമിക് സ്ട്രിപ്പല്ല. ഇതിലെ പേജുകളില്‍ നിങ്ങള്‍ക്ക് ഒരു ബാറ്റ്മാനെയോ, തോറിനെയോ കാണാന്‍ കഴിയില്ല. കാരണം നമ്മുടെ സൂപ്പര്‍ഹീറോ ഒരു പെണ്‍കുട്ടിയാണ്. ഇവളുടെ ശരീരത്തില്‍ ചിലന്തിവലകളോ പറക്കുവാന്‍ സഹായിക്കുന്ന ഉടുപ്പുകളോ ഇല്ല.

ഇവളുടെ ലക്ഷ്യം ലോകത്തിലെ ലിംഗ വിവേചനത്തെയും പുരുഷാധിപത്യത്തെയും തുരത്തുകയെന്നതാണ്. അതിനായി അവളെ സഹായിക്കുന്നത് ഒരു കടുവയും. 

ചെറിയ പെണ്‍കുട്ടിയായ പ്രിയയെ ഒരു കൂട്ടം ആളുകള്‍ ബലാത്സംഗം ചെയ്തു. എന്തിന്? കാരണം ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ അരക്കെട്ടു കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചു നടന്നു. പ്രിയയുടെ അച്ഛനും ആ വാദത്തിനോട് അനുകൂലിച്ചു.

കുടുംബത്തിന് മാനക്കേട് ഉണ്ടാക്കി എന്നു പറഞ്ഞ് അവളെ ബന്ധുകള്‍ പുറത്താക്കി. ഒറ്റപ്പെട്ടുപോയ പ്രിയ സഹായത്തിനായി പാര്‍വ്വതി ദേവിയോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു. പ്രിയയുടെ ദു:ഖം കണ്ട് മനസലിഞ്ഞ പാര്‍വ്വതി ദേവി അവളുടെ ശരീരത്തിലൂടെ പുനരവതാരം നടത്തി. പ്രതികാര ദുര്‍ഗയായി മാറിയ പ്രിയയ്ക്ക്, മഹാദേവന്‍ ഭൂമിയുടെ ശാപമായ ലിംഗ വിവേചനത്തെ ഇല്ലാതാകുവാന്‍ അനുമതി നല്‍കി.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സിനിമ സംവിധായകന്‍ രാം ദേവിനെനിയാണ് പ്രിയാസ് ശക്തിയുടെ സ്രഷ്ടാവ്. അമേരിക്കന്‍ എഴുത്തുകാരനും ചിത്രകാരനുമായ ഡാന്‍ ഗോള്‍ഡ്മാനാണ് ഇതിന്റെ ഇല്ലസ്ട്രേറ്റര്‍. 

ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് സൂപ്പര്‍ ഹീറോ പ്രിയാസ് ശക്തിയെ കുറിച്ച് കൂടുതല്‍ വായിക്കാം- https://goo.gl/XCEyYa

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍