UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയ ഗാനം ‘നിരോധിച്ചു’; സ്കൂള്‍ മാനേജര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി 

ദേശിയ ഗാനം ആലപിക്കാന്‍ സമ്മതിക്കാതിരുന്ന സ്കൂള്‍ അധികാരിയെ അലഹബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. അലഹബാദിലെ എംഎ കോളേജ് മാനേജര്‍ സിയ-ഉല്‍-ഹഖിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ദേശിയ ഗാനം ഇസ്ലാംമത നിയമങ്ങള്‍ ലംഘിക്കുന്നതാണ് എന്ന് പറഞ്ഞാണ് ഗാനം അലപിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും വിലക്കിയത്. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയില്‍ എടുക്കപ്പെട്ട മാനേജര്‍ ദേശിയ ഗാനം ഇസ്ലാം മതത്തിന്‍റെ വിശ്വാസങ്ങള്‍ക്കും പഠിപ്പിക്കലുകള്‍ക്കും എതിരാണ് എന്ന് അദ്ദേഹം പറഞ്ഞു. മാനേജരുടെ നടപടിയില്‍ പ്രതിഷേധിച്ചു സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ ഏഴ് അധ്യാപകര്‍ രാജിവെച്ചു.

ദേശിയ ഗാനത്തിലെ “ഭാരത്‌ ഭാഗ്യ വിധാതാ” എന്ന ഭാഗമാണ് തെറ്റായി സിയാ ചൂണ്ടിക്കാട്ടുന്നത്. ഇയാളെ സംബന്ധിച്ചിടത്തോളം അള്ളാഹു മാത്രാണ് “ഭാഗ്യ വിധാതാ” അഥവാ നിയോഗം നിര്‍ണയിക്കുന്ന വ്യക്തി.

ദേശീയ ഗാനത്തില്‍ രാജ്യത്തെ മതത്തിനും ദൈവത്തിനും മുകളിലാണ് കാണുന്നതെന്നും ഒരു സത്യവിശ്വാസിയായ മുസ്ലിമിന് ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നും സിയാ പറഞ്ഞു. “ഭാരതത്തെ ഭാഗ്യ വിധാതാ എന്ന് വിളിക്കാന്‍ എങ്ങനെ കഴിയും?” സിയാ ചോദിക്കുന്നു. “പരമോന്നതനീതിപീഠമായ സുപ്രീം കോടതി പോലും അനുസാശിക്കുന്നത് ഒരു വ്യക്തിയുടെ മതത്തിനെതിരായി ഒന്നും ചെയ്യാന്‍ അയാളെ നിര്‍ബന്ധിക്കരുതെന്നാണ്.”

അധികാരികള്‍ നല്‍കുന്ന വിശദീകരണമനുസരിച്ച് 330 കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ 200 ഹിന്ദു വിദ്യാര്‍ഥികളെയും വിദ്യാഭ്യാസ വകുപ്പിന്‍റെ റെക്കോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ്.

ഇതാദ്യമായല്ല ദേശിയ ഗാനം, വന്ദേ മാതരം, സരസ്വതി വന്ദനം എന്നിവ സ്കൂളില്‍ നിരോധിക്കുന്നതെന്നും സ്കൂള്‍ ആരംഭിച്ച കാലം മുതല്‍ ഇങ്ങനെയാണ് എന്നും ഇവര്‍ വ്യക്തമാക്കി. സ്കൂളില്‍ ഇതുവരെ ദേശിയ ഗാനം ആലപിച്ചിട്ടില്ല എന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ പുതിയ പ്രിന്‍സിപ്പാള്‍ ചാര്‍ജ് എടുത്തതിനു ശേഷം എങ്ങനെയാണ് മതകാരണങ്ങള്‍ നിരത്തി ദേശിയ ഗാനവും വന്ദേ മാതരവും നിരോധിക്കാന്‍ കഴിയുന്നതെന്നും ചോദിച്ചു. “ഈ സമ്പ്രദായങ്ങളെ പിന്‍പറ്റാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ ഞാന്‍ രാജി വെച്ചു. എനിക്കൊപ്പം ഏഴ് അധ്യാപകരും രാജി വെച്ചു” പ്രിന്‍സിപ്പാള്‍ റിതു ത്രിപാഠി പറഞ്ഞു.  

അംഗീകാരം ഇല്ലാത്ത സ്കൂളാണ് ഇതെന്ന് അലഹബാദ് ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ്‌ കുമാര്‍ പറഞ്ഞു. നിയമപരമാല്ലാതെ സ്കൂള്‍ നടത്തിയതിനു സിയായ്ക്കെതിരെ കേസ് എടുക്കുമെന്ന് അഡീഷനല്‍ എസ് പി രാജേഷ്‌ യാദവ് പറഞ്ഞു.

അതേ സമയം സമാജ് വാദി പാര്‍ട്ടി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നതെന്നും ഇത്തരത്തിലുള്ള ദേശവിരുദ്ധരെ പ്രോത്സഹിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു. കഴിഞ്ഞ 12 വര്‍ഷമായി ദേശിയ ഗാനം നിരോധിച്ചിരുന്ന ഈ സ്കൂളിനെ പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

മാര്‍ച്ച്‌ 2016-ല്‍ എല്ലാ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ബന്ധമായി ദേശിയ ഗാനം ആലപിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതേ മാസം തന്നെ തമിഴ്നാട് ഹൈക്കോടതിയും സംസ്ഥാനത്തെ എല്ലാം സ്വകാര്യ സ്കൂളുകളിലും ദേശീയ ഗാനം ആലപിക്കണം എന്ന് നിഷ്കര്‍ഷിച്ചിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍