UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന’ സിബിഐ, ഐബി ഡല്‍ഹി പൊലിസ് മേധാവികള്‍ കോടതിയില്‍

കേസ് ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് സിബിഐ, ഐബി, ഡല്‍ഹി പൊലീസ് മേധാവികളെ സുപ്രീം കോടതി വിളിച്ചുവരുത്തി. കേസ് ഉച്ചതിരിഞ്ഞ് 3.30 പരിഗണിക്കുന്നതിന് മു്‌ന്നോടിയായാണ് നടപടി. സിബിഐ ജോയിന്റ് ഡയറക്ടര്‍, ഐബി ഡയറക്ടര്‍, ഡല്‍ഹി പൊലീസ് മേധാവി എന്നിവരാണ് കോടതിയില്‍ എത്തിയത്.

ചീഫ് ജസ്റ്റീസിനെതിരെ ആരോപണം ഉന്നയിക്കുന്നതിന് ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചുവെന്ന അഭിഭാഷകന്‍ ഉ്ത്സവ് സിംങ് ബയന്‍സ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് അസാധാരണ നടപടി. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ആരോപണം അന്വേഷിക്കുന്നത്. കേസില്‍ നിര്‍ണായക തെളിവുകളാണ് കോടതിയുടെ മുന്നിലുള്ളതെന്നും ഇതിന്റെ കുടുതല്‍ വിശദാംശങ്ങള്‍ തേടുന്നതിന്റെ ഭാഗമാണ് നടപടിയെന്നും കോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റീസിനെതിരായ ആരോപണം അന്വേഷിക്കുന്നതിന് കഴിഞ്ഞ ദിവസം ജസ്റ്റീസ് എസ് ഐ ബോബ്ദെയുടെ നേതൃത്വത്തില്‍ മൂ്ന്നംഗ സമിതിയെ നിയമിച്ചിരുന്നു. ഇത്തരമൊരു അന്വേണം നടക്കുന്നതിനിടയില്‍ മറ്റൊരു ഇടപെടല്‍ നടത്തുന്നതിനെ അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് എതിര്‍ത്തു. എന്നാല്‍ കോടതിയുടെ മുന്നില്‍ നിര്‍ണായക തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഈ വാദം തള്ളുകയായിരുന്നു.

രാജ്യത്തെ ഒരു വന്‍ കോര്‍പ്പറേറ്റ് സ്ഥാപനമാണ് ആരോപണത്തിന് പി്ന്നിലെന്നായിരുന്നു അഭിഭാഷകനായ ഉത്സവ് സിംങ് ബയന്‍സിന്റെ ആരോപണം. ഇതിനായി ആളുകള്‍ തന്നെ സമീപിച്ചിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ വിശദാംശങ്ങളാണ് അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളാണ് അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍