UPDATES

സിനിമ

ആലിഫ്-2015 ചലച്ചിത്ര മേള ആസ്വാദക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു

Avatar

അഴിമുഖം പ്രതിനിധി

ആള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍(ആലിഫ് 2015) കൊച്ചിയില്‍ ആരംഭിച്ചു. നവംബര്‍ 15 ന് വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബനഗല്‍ ആണ് ചലച്ചിത്രോത്സവത്തിന് തിരി തെളിച്ചത്. ഇറാനിയന്‍ ചിത്രമായിരുന്ന ടാക്‌സിയായിരുന്നു ഉത്ഘാടന ചിത്രം.

അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര മേളയില്‍ 34 രാജ്യങ്ങളില്‍ നിന്നായി 131 സിനിമകള്‍ 18 വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൊച്ചി സിനിപൊളിസ് തിയേറ്റര്‍ കോംപ്ലക്‌സിലാണ് പ്രധാനമായും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ദര്‍ബാര്‍ ഹാളില്‍ കുട്ടികള്‍ക്കുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹോട്ടല്‍ മെറിഡിയനില്‍ ചലച്ചിത്രമേളയോടനുബന്ധിച്ച് ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കെറ്റിംഗ് സംഘടിപ്പിക്കുന്നുണ്ട്. 

50 സിനിമകളാണ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫീച്ചര്‍ ഫിലിം, പുതുമുഖ സംവിധായകന്‍, ഡോക്യുമെന്ററി സിനിമകള്‍, ഷോര്‍ട് ഫിലിം തുടങ്ങിയ വിഭാഗങ്ങളില്‍ ഗോള്‍ഡന്‍ ഫ്രെയിം അവാര്‍ഡുകള്‍ നല്‍കും. ഇറാനിയന്‍ സംവിധായകന്‍ കോസ്‌റോ മാസുമിയുടെ നേതൃത്വത്തിലുള്ള ജൂറി കമ്മിറ്റിയാണ് അവര്‍ഡ് നിര്‍ണയിക്കുന്നത്. സിനിമയില്‍ അമ്പതുവര്‍ഷം പിന്നിടുന്ന അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്നതിനായി ചലച്ചിത്രമേളയില്‍ കൊടിയേറ്റം അനന്തരം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

വര്‍ഷം തോറും പ്രധാന ഫിലിം സിറ്റികളിലായി ആലിഫ്-ഇന്‍ഡിവുഡ് മേള സംഘടിപ്പിക്കുമെന്ന് ആലിഫ്-ഇന്‍ഡിവുഡ് ചെയര്‍മാന്‍ സോഹന്‍ റോയി പറഞ്ഞു. ഫിലിം സ്‌കൂളുകള്‍, ഫിലിം മാര്‍ക്കെറ്റ്, ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവ അന്താരാഷ്ട്ര നിലവാരത്തില്‍ സംഘടിപ്പിക്കാണമെന്ന് ആവശ്യപ്പെട്ട സോഹന്‍ റോയി, ഫിലിം ടൂറിസം എന്ന ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഓരോ പ്രാദേശികഭാഷയ്ക്ക് ഓരോ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് ആലിഫ് 2015 ന് ഉള്ളത്. മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ ലാല്‍ ആണ്. തമിഴില്‍ കമല്‍ ഹാസനും തെലുങ്കില്‍ വെങ്കിടേഷ്, ബംഗാളില്‍ നിന്നും പ്രൊസേന്‍ജിത്ത് ചാറ്റര്‍ജി, കന്നഡയില്‍ നിന്നും കിച്ച സുദീപ്, മറാത്തിയില്‍ നിന്നു സുബോദ് ബാവേയും മേളയില്‍ പങ്കെടുക്കും. ഹിന്ദി നടി കല്‍കി കോച്ചലിന്‍ സിനിമ ഫോര്‍ കെയര്‍ വിഭാഗത്തിന്റെയും മഞ്ജു വാര്യര്‍ സിനിമ ഫോര്‍ വിമന്‍ വിഭാഗത്തിന്റെയും നിക്കി ഗില്‍റാണി സിനിമ ഫോര്‍ ചില്‍ഡ്രന്‍ വിഭാഗത്തിന്റെയും ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍