UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏത് ബട്ടനില്‍ കുത്തിയാലും വോട്ട് ബിജെപിക്ക്: മദ്ധ്യപ്രദേശിലെ അട്ടര്‍ ഉപതിരഞ്ഞെടുപ്പ് വിവാദത്തില്‍

മദ്ധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിംഗ് വോട്ടിംഗ് യന്ത്രം പരിശോധിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരിക്കുകയാണ്.

വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടനില്‍ കുത്തിയാലും ബിജെപിക്ക് വോട്ട് പോകുന്നതായാണ് മദ്ധ്യപ്രദേശിലെ അട്ടര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വന്‍വിജയം വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തി നേടിയതാണെന്നുള്ള ആരോപണവുമായി നേരത്തെ ബിഎസ്പി നേതാവ് മായാവതിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തെത്തിയിരുന്നു. ഏപ്രില്‍ ഒമ്പതിനാണ് ഉപതിരഞ്ഞെടുപ്പ്.

മദ്ധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിംഗ് വോട്ടിംഗ് യന്ത്രം പരിശോധിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരിക്കുകയാണ്. ഈ വാര്‍ത്ത കൊടുക്കരുതെന്നും കൊടുത്താല്‍ ജയിലായേക്കുമെന്നുമാണ് സലീന സിംഗ് പറയുന്നത്. വോട്ടിംഗ് യന്ത്രത്തിലെ തിരിമറി ഗുരുതരമായി പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് കേജ്രിവാള്‍ ചൂണ്ടിക്കാട്ടി. സാങ്കേതിക തകരാറാണെങ്കില്‍ അതെങ്ങനെ എല്ലായ്‌പ്പോഴും ബിജെപിക്ക് അനുകൂലമായി വരുന്നു എന്ന് കേജ്രിവാള്‍ ചോദിച്ചു. തിരഞ്ഞെടുപ്പുകള്‍ തന്നെ അര്‍ത്ഥശൂന്യമാകുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും കേജ്രിവാള്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍