UPDATES

ഇന്ത്യയിലെ 90 ശതമാനം ബലാല്‍സംഗ കേസുകളിലും പ്രതികള്‍ ബന്ധുക്കള്‍

അഭിമുഖം പ്രതിനിധി

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത 90 ശതമാനത്തോളം ബലാല്‍സംഗ കേസുകളിലും പ്രതികള്‍ ഇരകളുടെ ബന്ധുക്കളും അയല്‍വാസികളും തൊഴില്‍ ഉടമകളും ആണെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ബലാല്‍സംഗം, പീഡനം, തട്ടിക്കൊണ്ടു പോകല്‍, ഭര്‍ത്താക്കന്‍മാരുടെ ക്രൂരത എന്നിവയുടെ എണ്ണം നാഷണല്‍ ക്രൈം റെകോര്‍ഡ്‌സ് ബ്യൂറോയുടെ വാര്‍ഷിക കണക്കനുസരിച്ച് 337,922 ആണ്. 2013-ലേതില്‍ നിന്നും ഒമ്പത് ശതമാനം വളര്‍ച്ച. 2014-ല്‍ രാജ്യത്തെ ബലാല്‍സംഗ കേസുകളിലും ഒമ്പതുശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. 33,707 ബലാല്‍സംഗ കേസുകളാണ് 2014-ല്‍ രജിസ്റ്റര്‍ ചെയ്തത്. ദല്‍ഹിയാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്ത നഗരം. 1813 കേസുകള്‍. മുംബയില്‍ 607 ഉം, ബംഗളുരുവില്‍ 103 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 86 ശതമാനം ബലാല്‍സംഗങ്ങളിലും വേട്ടക്കാരന്‍ കുടുംബത്തിലെ ഏറ്റവും അടുത്ത അംഗങ്ങളാണ്. അച്ഛന്‍, സഹോദരന്‍, അമ്മാവന്‍ തുടങ്ങിയവരും കൂടാതെ അയല്‍വാസികളും, തൊഴിലുടമകളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വേട്ടക്കാരായി. ബലാല്‍സംഗ ഇരകളില്‍ 38 ശതമാനവും 18 വയസിന് താഴെയുള്ളവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍