UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബസ്സിക്ക് പകരം അലോക് വര്‍മ്മ ഡല്‍ഹി പൊലീസ് കമ്മീഷണറാകും

അഴിമുഖം പ്രതിനിധി

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അലോക് വര്‍മ്മ ഫെബ്രുവരി 29-ന് ബി എസ് ബസ്സി വിരമിക്കുമ്പോള്‍ പകരം ഡല്‍ഹി പൊലീസ് കമ്മീഷണറാകും. 2017 ജൂലൈ വരെ സര്‍വീസുള്ള വര്‍മ്മ ഇപ്പോള്‍ ജയില്‍ ഡിജിപിയാണ്.

ജെഎന്‍യു വിഷയത്തിലും പട്യാല ഹൗസ് കോടതിയില്‍ ബിജെപി അനുകൂല അഭിഭാഷകര്‍ അഴിഞ്ഞാടിയതിലും ബസ്സി വിമര്‍ശന പരമ്പര നേരിടുന്നതിനിടയിലാണ് സര്‍ക്കാര്‍ പുതിയ നിയമനം പ്രഖ്യാപിച്ചത്.

വിരമിച്ചതിനുശേഷം ബസ്സി വിവരാവകാശ കമ്മീഷണര്‍ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നു പേരുടെ ഒഴിവാണുള്ളത്. 14 പേരുടെ ചുരുക്കപ്പട്ടികയില്‍ ബസ്സിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

1979 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വര്‍മ്മ 80,000 പേരടങ്ങുന്ന ദല്‍ഹി പൊലീസിന്റെ തലവനായി മാര്‍ച്ച് ഒന്നിന് ചുമതലയേല്‍ക്കും.

മൃദുഭാഷിയായ വര്‍മ്മ നേരത്തെ ദല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ കമ്മീഷണറായും ജോയിന്റ് കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദല്‍ഹി പൊലീസും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരും തമ്മില്‍ നല്ല ബന്ധത്തിലല്ല. ഇത് കൈകാര്യം ചെയ്യുന്നതാകും വര്‍മ്മ നേരിടുന്ന വലിയ വെല്ലുവിളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍