UPDATES

അല്‍ഫോണ്‍സ് കണ്ണന്താനം ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റര്‍

അഴിമുഖം പ്രതിനിധി

ചണ്ഡിഗഡിൽ ലഫ്.ഗവർണർ റാങ്കിലുള്ള അഡ്മിനിസ്ട്രേറ്ററായി അൽഫോൺസ് കണ്ണന്താനത്തിനു നിയമനം. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കേരളത്തിൽ നിന്നുള്ള ബിജെപി നേതാവിനു ലഭിക്കുന്ന ആദ്യത്തെ സുപ്രധാന പദവിയാണ് ഇത്.

നിലവില്‍ ബിജെപി ദേശീയ നിർവാഹക സമിതിയംഗമായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. നിതിൻ ഗ‍ഡ്കരി ബിജെപി അധ്യക്ഷനായിരിക്കവേയാണ് അൽഫോൺസ് കണ്ണന്താനം ബിജെപിയുടെ ദേശീയ നിർവാഹക സമിതിയിൽ എത്തുന്നത്. ഐഎഎസില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ അൽഫോൺസ് കണ്ണന്താനം ആദ്യം ഇടതുമുന്നണി എംഎൽഎയായിരുന്നു.  

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍