UPDATES

മോദിക്കെതിരെ അല്‍ ഖ്വയ്ദ

അഴിമുഖം പ്രതിനിധി

അല്‍ ഖ്വയ്ദ പുറത്തുവിട്ട പുതിയ വിഡിയൊയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം. ലോകത്താകമാനം മുസ്ലീങ്ങള്‍ക്കെതിരെ യുദ്ധം നടക്കുകയാണ് എന്ന് പറയുന്ന ഭാഗത്താണ് മോദിക്കെതിരെയും പരമാര്‍ശം ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ഉദ്ധരിച്ചുുകൊണ്ടാണ് മോദിയെ പരാമര്‍ശിച്ചിരിക്കുന്നത്.

ബംഗ്ലാദേശി ബ്ലോഗ് എഴുത്തുകാരന്‍ അവിജിത് റോയിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്നും വിഡിയൊയിലൂടെ അല്‍ ഖ്വയ്ദ അവകാശപ്പെടുന്നു. ദൈവനിന്ദ നടത്തിയവരെയെല്ലാം ലോകത്ത് വധിച്ചിരിക്കുന്നതും തങ്ങളാണെന്നാണ് അല്‍ ഖ്വയ്ദ വിഡിയോയിലൂടെ പറയുന്നത്.

പ്രധാനമന്ത്രിക്കെതിരെ അല്‍ ഖ്വയ്ദയുടെ വിഡിയോയില്‍ പരമാര്‍ശം വന്നതിനെ തുടര്‍ന്ന് ഇതെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍