UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കുട്ടികളില്‍ വൃക്ക തകരാറിനും ഹൃദ്രോഗങ്ങള്‍ക്കും അലുമിനിയം പാത്രങ്ങളിലെ പാചകം കാരണമായേക്കുമെന്ന് പഠനം

അനുവദനീയമായ അളവിന്റെ (ദിവസം 0.5മൈക്രോ ഗ്രാം) 2800 ഇരട്ടി ലെഡ് ആണ്‌ ഈ പാത്രങ്ങളില്‍ അടങ്ങിയിരിക്കുന്നത്

സഹന ബിജു

സഹന ബിജു

നിങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നത് അലുമിനിയം പാത്രങ്ങളിലാണോ? എങ്കില്‍ ഈ പാത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം അറിയാതെ പോകരുത്. അലുമിനിയം പാത്രങ്ങളുടെ ഉപയോഗം കുട്ടികളില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് പഠനം. അലുമിനിയം പാത്രങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് കുട്ടികളിലെ ഐ ക്യൂ ലെവല്‍ കുറയ്ക്കും. റീസൈക്കിള്‍ഡ് സ്‌ക്രാപ്പ് മെറ്റല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന അലുമിനിയ പാത്രങ്ങളാണ് ആഫ്രിക്കയിലും ഏഷ്യയിലും വ്യാപകമായി ഉപയോഗിക്കുന്നത്. വാഹനങ്ങളുടെയും കമ്പ്യൂട്ടറിന്റെയും ഭാഗങ്ങള്‍, ക്യാനുകള്‍, മറ്റ് വ്യാവസായിക അവശിഷ്ടങ്ങള്‍ എന്നിവയാണ് ഈ പാത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഇത് ദശലക്ഷക്കണക്കിന് ആളുകളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

അഷ്ലന്‍ഡ് യൂണിവേഴ്‌സിറ്റി ആന്‍ഡ് ഒക്യുപെഷണല്‍ നോളജ് ഇന്റര്‍നാഷനലിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പത്തു വികസ്വര രാജ്യങ്ങളിലുണ്ടാക്കിയ 42 ഇനം പാത്രങ്ങളാണ് പഠനത്തിനുപയോഗിച്ചത്. ഈയത്തിന്റെ (Lead) സാന്നിധ്യം മൂലം ഇവയില്‍ മൂന്നിലൊന്ന് പാത്രങ്ങളും അപകടകരം എന്ന് കണ്ടു. ഈ പാത്രങ്ങളില്‍ അമ്ല സ്വഭാവമുള്ള ലായനി രണ്ടു മണിക്കൂര്‍ നേരം തിളപ്പിച്ചു. അതിന് ശേഷം ഈ ലായനിയില്‍ കലര്‍ന്ന ഈയത്തിന്റെ അളവ് കണക്കുകൂട്ടി. ഈയത്തെ കൂടാതെ അലൂമിനിയം, ആഴ്സനിക്, കാഡ്മിയം എന്നിവയും ഈ പാത്രങ്ങള്‍ പുറത്തുവിടുന്നതായി കണ്ടു. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ഭക്ഷ്യ മാര്‍ഗ്ഗനിര്‍ദേശങ്ങളെക്കാളും ആറിരട്ടി അധികം ആയിരുന്നു ഈ പാത്രങ്ങളിലെ അലുമിനിയത്തിന്റെ അളവ്. പരിശോധിച്ച 31% പാത്രങ്ങളില്‍ നിന്നും കാഡ്മിയം ഒലിച്ചിറങ്ങിയതായും പഠനം പറയുന്നു.

ന്യുറോ ടോക്‌സിക് ആയ കാഡ്മിയം, കുട്ടികളില്‍ വൃക്കതകരാറിനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും അര്‍ബുദത്തിനും കാരണമാകുന്നു. ലെഡ് എക്‌സ്‌പോഷര്‍ കുട്ടികളില്‍ തലച്ചോറിന്റെ നാശം, ബുദ്ധിമാന്ദ്യം, പഠനത്തിലെ പിന്നോക്കാവസ്ഥ എന്നിവയ്ക്കും മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഓരോ വര്‍ഷവും ലോകത്ത് എട്ടര ലക്ഷം പേരുടെ മരണത്തിനാണ് ലെഡ് കാരണമാകുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അഷ്ലന്‍ഡ് സര്‍വകലാശാല ഗവേഷകനായ ജെഫ്റി വെയിഡിന്‍ഹെയ്മര്‍ പറയുന്നു. വിയറ്റ്‌നാമില്‍ നിര്‍മിച്ച പാത്രങ്ങളാണ് കൂടുതല്‍ അപകടകരം എന്നും പഠനം പറയുന്നു. അനുവദനീയമായ അളവിന്റെ (ദിവസം 0.5മൈക്രോ ഗ്രാം) 2800 ഇരട്ടി ലെഡ് ആണത്രേ ഈ പാത്രങ്ങളില്‍ അടങ്ങിയിരിക്കുന്നത്. സാധാരണ ഉപദ്രവകരമായ പല വസ്തുക്കളെക്കാളും പ്രത്യേകിച്ച് ലെഡ് പെയിന്റിനേക്കാളും അപകടകരമാണ് വില കുറഞ്ഞ അലുമിനിയം പാത്രങ്ങളില്‍ നിന്നുണ്ടാകുന്ന ലെഡ് എക്‌സ് പോഷര്‍ എന്ന് ഒക്യുപേഷണല്‍ നോളജ് ഇന്റര്‍നാഷണലിലെ പെറി ഗോട്‌സ് ഫെല്‍ഡ് പറയുന്നു. ഇത്തരം പാത്രങ്ങളില്‍ പാകം ചെയ്ത ഭക്ഷണത്തില്‍ ലെഡിന്റെ സാന്നിധ്യം ഉള്ളതാകാം ലെഡ് പോയ്‌സണിങ് മൂലമുള്ള പകര്‍ച്ച വ്യാധികള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിക്ക രാജ്യങ്ങളിലും പെട്രോളിലെ (Gasoline)ലെഡ് നിരോധിച്ചെങ്കിലും ആഫ്രിക്കയിലും ഏഷ്യയിലും ഈ അടുത്ത് നടത്തിയ സര്‍വ്വേ കളില്‍ ആളുകളില്‍ രക്തത്തിലെ ലെഡിന്റെ അളവ് കൂടുതല്‍ ആണെന്ന് കണ്ടു. പാചക പാത്രങ്ങളില്‍ അടങ്ങിയ ലെഡിന് പ്രത്യേകമായി നിയന്ത്രിത അളവുകള്‍ ഇല്ലെങ്കിലും ലോകാരോഗ്യ സംഘടനയും (WHO) യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഉം (CDC) ലെഡിന്റെ ഉപയോഗം ഒട്ടും സുരക്ഷിതമല്ലെന്ന് പറയുന്നു. വളരെ കുറഞ്ഞ അളവിലുള്ള ലെഡിന്റെ സാ മീപ്യം പോലും അപകടകരമായതിനാല്‍ കുട്ടികളില്‍ രക്തത്തിലെ ലെഡിന്റെ അളവ് ഡെ സ്സി ലിറ്ററില്‍ 3.5 മൈക്രോ ഗ്രാം ആയി കുറയ്ക്കണമെന്ന നിര്‍ദേശം ശാസ്ത്രീയ ഉപദേശക സമിതി സിഡിസി-ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ‘സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വയോണ്‍മെന്റ് ‘എന്ന ജേര്‍ണലി ന്റെ ഫെബ്രുവരി 2017 ലക്കത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍