UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലുവ വിവാദ പ്രസംഗ കേസ്: വെള്ളാപ്പള്ളി കീഴടങ്ങി

അഴിമുഖം പ്രതിനിധി

ആലുവയില്‍ നടത്തിയ വിവാദ പ്രസംഗ കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ആലുവ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെള്ളാപ്പള്ളിക്കൊപ്പം തുഷാര്‍ വെള്ളാപ്പള്ളിയും എഎന്‍ രാജന്‍ബാബുവും ഉണ്ടായിരുന്നു. ആലുവ സിഐയ്ക്ക് മുന്നിലാണ് അദ്ദേഹം കീഴടങ്ങിയത്. അദ്ദേഹത്തിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രാവിലെ 10.50 ഓടെയാണ് അദ്ദേഹം സ്‌റ്റേഷനില്‍ ഹാജരായത്. അറസ്റ്റ് ചെയ്ത വെള്ളാപ്പള്ളിയെ കോടതിയില്‍ ഹാജരാക്കി.

കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത് മതം നോക്കിയാണെന്ന തരത്തില്‍ വെള്ളാപ്പള്ളി പ്രസംഗിച്ചിരുന്നു. ഇത് മത സ്പര്‍ദ്ധ വളര്‍ത്തുന്നുവെന്നാണ് കേസ്. പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ഹൈക്കോടതി വെള്ളാപ്പള്ളിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

അതിനിടെ രാജന്‍ബാബുവിന് എതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. യുഡിഎഫിന്റെ ചെലവില്‍ രാജന്‍ബാബു വെള്ളാപ്പള്ളിയെ സഹായിക്കുകയാണെന്നും അദ്ദേഹത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നും എന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യുഡിഎഫിനൊപ്പം നില്‍ക്കുന്ന ജെഎസ്എസ് നേതാവ് രാജന്‍ബാബു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍