UPDATES

എഡിറ്റര്‍

തിന്നുമ്പോള്‍ ബ്രാഹ്മണര്‍ക്ക് പശു വിശുദ്ധമല്ല

Avatar

പശുവിനെച്ചൊല്ലി കൊല്ലും കൊലയും നടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എങ്ങനെയാണ് പശുവിനു വിശുദ്ധ പരിവേഷം കൈവന്നത് എന്ന് ഭരണഘടനയുടെ പിതാവായ ഡോ. ബി.ആര്‍. അംബേദ്‌കര്‍ പറയുന്നു. ബുദ്ധമതത്തെ ഇല്ലായ്മ ചെയ്യാനാണ് ബ്രാഹ്മണര്‍ ബീഫ് കഴിക്കുന്നത്‌ അവസാനിപ്പിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അംബേദ്‌കര്‍ 1948ല്‍ എഴുതിയ കൃതിയായ “അധകൃതര്‍: അവര്‍ ആരാണ്,അവര്‍ എങ്ങനെയാണ് അധകൃതര്‍ ആയത്” എന്ന പുസ്തകത്തില്‍  പണ്ടു കാലത്ത് ബ്രാഹ്മണരാണ്‌ ഏറ്റവുമധികം ബീഫ് കഴിച്ചിരുന്നത് എന്നും ബുദ്ധിസത്തിന് മുകളില്‍ മേല്‍ക്കോയ്മ നേടാന്‍ ആണ് സസ്യാഹാരികള്‍ ആയതെന്നും പരാമര്‍ശിക്കുന്നുണ്ട്.

പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് കൂട്ടം തെറ്റിയ നാടോടിസംഘങ്ങളെ പറ്റി പറയുന്നുണ്ട്. അക്കാലത്ത് നടക്കാറുള്ള ഗോത്രയുദ്ധങ്ങളില്‍ പലപ്പോഴും പരാജയപ്പെടുന്ന പക്ഷം കൂട്ടത്തോടെ വധിക്കപ്പെടുകയോ സ്വന്തം സ്ഥലം വിട്ട് ഒളിച്ചോടുകയോ ആണ് ചെയ്യാറുള്ളത്. ഇത് മിക്കപ്പോഴും ഗോത്രങ്ങള്‍ വേര്‍പിരിയാന്‍ ഇടവരുത്താറുണ്ട്. ഫലമായി നാടിന്‍റെ നാനാദിശകളിലേക്ക് നാടോടിസംഘങ്ങള്‍ അലഞ്ഞു തിരിയാറുണ്ട്. ഇങ്ങനെയുള്ള നാടോടി സംഘങ്ങള്‍ ബുദ്ധമതം പിന്തുടര്‍ന്നവര്‍ ആയിരുന്നു എന്നും ബ്രാഹ്മണിസത്തിന് ബുദ്ധിസത്തോടുള്ള വൈരാഗ്യം ആണ് തൊട്ടുകൂടായ്മയ്ക്ക് കാരണമായതെന്നും അംബേദ്‌കര്‍ വിലയിരുത്തുന്നു.

ബ്രാഹ്മണിസം ശക്തി പ്രാപിച്ചിരുന്ന കാലത്ത് യജ്ഞങ്ങളും യാഗങ്ങളും ധാരാളം ഉണ്ടായിരുന്നു. ഇതിന്സമര്‍പ്പിച്ചിരുന്ന പശുക്കളെ ആ കാലത്ത്  സമൂഹത്തിന്റെ തലപ്പത്തിരിക്കുകയും യജ്ഞങ്ങള്‍ നടത്തുകയും ചെയ്തിരുന്ന ബ്രാഹ്മണര്‍ ഭക്ഷിച്ചു പോരുകയായിരുന്നു പതിവ്. എന്നാല്‍ കര്‍ഷകന്റെ സുഹൃത്തായ പശുക്കളെ കൊന്നു തിന്നുന്നതിനോട് അവനു വലിയ യോജിപ്പില്ലായിരുന്നു. ആ സമയത്താണ് ബുദ്ധിസം ഇന്ത്യയില്‍ വരുന്നതും ഗോവധത്തിന്എതിരായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നതും. സമൂഹത്തില്‍ തങ്ങളുടെ നഷ്ടപ്പെടുന്ന അധികാരം പിടിച്ചു നിര്‍ത്താനായി നാട്ടുനടപ്പായ ഗോവധ നിരോധനം കൊണ്ടുവരുന്നതിലൂടെ ബുദ്ധസന്യാസികളുടെ  അതേ നിലയിലേക്കേ തങ്ങള്‍ എത്തുകയുള്ളൂ എന്ന് മനസ്സിലാക്കിയ ബ്രാഹ്മണര്‍ മാംസാഹാരങ്ങള്‍ എല്ലാം വര്‍ജിച്ച് ബുദ്ധസന്യാസികളേക്കാള്‍ ഒരു പടി മുന്നില്‍ എത്താന്‍ ഉറപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ ആണ് പണ്ട് പശുമാംസത്തിന് അടിമകള്‍ ആയിരുന്ന ബ്രാഹ്മണര്‍ ഇപ്പോള്‍ കാണുന്ന തരത്തില്‍ സസ്യാഹാരികള്‍ ആയി മാറിയതെന്നാണ് അംബേദ്‌കര്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്.

http://goo.gl/NzwrgX

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍