UPDATES

എഡിറ്റര്‍

പീഡിപ്പിക്കപ്പെട്ട കാര്യവും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പെണ്‍കുട്ടി

Avatar

 ദക്ഷിണാഫ്രിക്കന്‍ സ്വദേശി അമ്പെര്‍ അമ്യൂര്‍ എന്ന 27 കാരി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത് ലോകത്തുള്ള ഒരുപാട് പെണ്‍ ഇരകള്‍ എന്നന്നേക്കുമായി മൂടിവയ്ക്കുന്ന കാര്യമാണ്. പെണ്ണ് എന്നാല്‍ തനിക്ക് ഉപയോഗിക്കാനുള്ളതാണെന്ന ആണ്‍മോഹത്തിന്റെ ഇരയാണ് അമ്പെര്‍ അമ്യൂറും. തന്റെ സുഹൃത്തിന്റെ സുഹൃത്തിനാല്‍ ക്രൂരമായി ബലാത്സംഗ ചെയ്യപ്പെട്ട അമ്പെര്‍ അമ്യൂര്‍ പക്ഷെ സംഭവിച്ചത് തന്റെ വിധിയെന്നോര്‍ത്ത് ജീവിതം കരഞ്ഞു തീര്‍ക്കാനല്ല ശ്രമിച്ചത്. പീഡിപ്പിക്കപ്പെട്ടതിനു നിമിഷങ്ങള്‍ക്കുശേഷം അമ്പെര്‍ തന്റെ അവസ്ഥ വിവരിക്കുന്ന ചിത്രങ്ങളും താന്‍ എങ്ങനെയാണ് ബലാത്സംഗത്തിന് ഇരയായതെന്ന സാഹചര്യവും ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തൂ. പീഡിപ്പിക്കപ്പെട്ടതിനു കാരണം അവര്‍ തന്നെയാണെന്നു വിമര്‍ശിച്ചും ഇത്തരം കാര്യങ്ങള്‍ എന്തിനു മറ്റുള്ളവരെ അറിയിക്കുന്നുവെന്ന പരിഭവിച്ചും അമ്പെറിനെ തേടി സന്ദേശങ്ങള്‍ വരുമ്പോള്‍ ഈ പെണ്‍കുട്ടി പറയുന്ന മറുപടി, നിങ്ങളിലും പലരും ഇതുവരെ നിശബ്ദ പാലിച്ചതുകൊണ്ടാണ് എനിക്കിപ്പോള്‍ ഈ ക്രൂരമായ സത്യസന്ധത എന്നോട് തന്നെ കാണിക്കേണ്ടി വന്നതെന്നതാണ്. സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗിക പീഡനത്തിനെതിരെ ‘സ്റ്റോപ്പ് റേപ്പ്. എഡ്യുക്കേറ്റ്’ എന്ന ബോധവത്കരണ കാമ്പയിന്‍ നടത്തുകയാണ് അമ്പെര്‍ അമ്യൂര്‍. വിശദമായി വായിക്കാനും ചിത്രങ്ങള്‍ കാണാനും ഈ ലിങ്ക് സന്ദര്‍ശിക്കുക…
http://www.dailymail.co.uk/femail/article-3387273/Activist-27-live-blogged-RAPE-social-media-just-minutes-alleged-violent-sexual-assault-took-place-set-example-survivors-need-speak-up.html?ito=social-facebook

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍