UPDATES

പുതിയ റെഡ് സ്‌കേര്‍ അഥവ അമേരിക്കയുടെ ചൈനാപ്പേടി പുതിയ റെഡ് സ്‌കേര്‍ അഥവ അമേരിക്കയുടെ ചൈനാപ്പേടി

Avatar

പീറ്റര്‍ സിഡെന്‍ബര്‍ഗ്

വാര്‍ത്ത ഒന്ന്; നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ (എന്‍ഒഎഎ) ചൈനീസ് അമേരിക്കന്‍ ഹൈഡ്രോളജിസ്റ്റ് സിയാഫെന്‍ ഷെറി ചെന്‍ ഓഫിസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ചൈനീസ് അധികൃതര്‍ക്കുവേണ്ടി അനധികൃതമായി വിവരങ്ങള്‍ ശേഖരിച്ചെന്നാണ് യുഎസ് സര്‍ക്കാരിന്റെ കുറ്റാരോപണം. വിചാരണ തുടങ്ങാന്‍ ഒരാഴ്ചപോലും അവശേഷിക്കാതിരിക്കെ എല്ലാ കുറ്റങ്ങളും സര്‍ക്കാര്‍ പിന്‍വലിക്കുന്നു.

വാര്‍ത്ത; രണ്ട് ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഭൗതികശാസ്ത്രവിഭാഗത്തിന്റെ തലവനും ചൈനീസ് അമേരിക്കനുമായ സിയാവോ സിങ് സീയെ വീട്ടില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കും മുന്നില്‍ ആയുധധാരികളായ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നു. ഒരു അമേരിക്കന്‍ കമ്പനിയുടെ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തി ചൈനയ്ക്കു നല്‍കിയെന്നതാണ് ചുമത്തപ്പെട്ട കുറ്റം. പ്രമുഖ ഭൗതിക ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ പലരുടെയും സത്യവാങ്മൂലങ്ങള്‍ ഉള്‍പ്പെട്ട ഒരു പവര്‍പോയിന്റ് പ്രസന്റേഷന്‍ എല്ലാ ആരോപണങ്ങളും തെറ്റെന്നു തെളിയിക്കുന്നു.

യുഎസിന്റെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ നടക്കുന്ന ചൈനീസ് നുഴഞ്ഞുകയറ്റത്തെപ്പറ്റിയുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ വരാത്ത ഒരാഴ്ചപോലുമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളെയും സ്വകാര്യ വ്യവസായങ്ങളെയും ലക്ഷ്യമിടുന്ന ഹാക്കര്‍മാര്‍ ചൈന സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ കാണുക.

കംപ്യൂട്ടര്‍ ശൃംഖലകളിലെ നുഴഞ്ഞുകയറ്റത്തിനു പുറമെ സാമ്പത്തിക ചാരപ്പണിയും ചൈനയ്ക്കുമേല്‍ ആരോപിക്കപ്പെടുന്നു. കമ്പനികളുടെ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തി ചൈന സര്‍ക്കാരിനു കൈമാറുന്ന ഏജന്റുമാരുടെ ശൃംഖല യുഎസില്‍ പ്രവര്‍ത്തിക്കുന്നതായാണ് ആരോപണങ്ങള്‍.

പുറമേനിന്നു നോക്കുന്ന ഒരാള്‍ക്ക് ഈ വാര്‍ത്തകളുടെ സത്യാവസ്ഥ കണ്ടെത്തുക സാധ്യമല്ല. അമേരിക്കന്‍ പൗരന്റെ മനസാകട്ടെ ഇവയെല്ലാം സത്യമാണെന്നു വിശ്വസിക്കാന്‍വിധം പരുവപ്പെടുത്തപ്പെട്ടതുമാണ്. അങ്ങനെ ചൈനീസ് ഭീഷണി സത്യമാണെന്ന് സാധാരണജനം കരുതുന്നു.

ചൈനയുടെ ഏജന്റുമാരെന്ന അപകടം യഥാര്‍ത്ഥമാകാം. പക്ഷേ അതുപോലെ തന്നെ അപകടമാണ് ഇക്കാര്യത്തിലെ അമിതപ്രതികരണം. എന്റെ കക്ഷികളായിരുന്ന ചെന്നും സീയ്ക്കുമെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ കുറ്റം ചുമത്തല്‍ തെളിയിക്കുന്നത് ഇതാണ്. അമിതാവേശത്തില്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്ധരെപ്പോലെ പെരുമാറി. അവരുടെ തന്നെ വാദങ്ങളെ ഖണ്ഡിക്കുന്ന തെളിവുകളെ അവഗണിച്ച് ഒരിക്കലും ഉന്നയിക്കാന്‍ പാടില്ലാത്ത ആരോപണങ്ങളുമായി മുന്നോട്ടുപോയി.

നിരപരാധികളായ യുഎസ് പൗരന്മാര്‍ സര്‍ക്കാരിനാല്‍ ദ്രോഹിക്കപ്പെട്ടുവെന്നതായി ഫലം. അനാവശ്യമായ പൊതുവിചാരണയ്ക്ക് ഇവര്‍ ഇരയായി. ഉപജീവനമാര്‍ഗവും തൊഴിലും നഷ്ടപ്പെടുമെന്ന ഘട്ടം വന്നു. കാരണമൊന്നുമില്ലാതെ വന്ന കേസില്‍നിന്നു തലയൂരാന്‍ നിയമസഹായത്തിനായി പണം കണ്ടെത്താന്‍ നിര്‍ബന്ധിതരായി. സര്‍ക്കാരിന്റെ അമിത ഇടപെടല്‍ കൊണ്ടുണ്ടാകുന്ന ദോഷം പറഞ്ഞുതീര്‍ക്കാനാവില്ല.

എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയന്‍ ആഗോള സൂപ്പര്‍പവറായി ഉയര്‍ന്നതും 1949ല്‍ വിജയകരമായി ആണവബോംബ് വികസിപ്പിച്ചതുമാണ് ആദ്യത്തെ റെഡ് സ്‌കേര്‍ അഥവാ കമ്യൂണിസത്തെപ്പേടി ഉണ്ടാക്കിയത്.

കമ്യൂണിസ്റ്റുകാരോ കമ്യൂണിസ്റ്റ് അനുകൂലികളോ ആണെന്ന സംശയത്തില്‍ നിരവധി നിരപരാധികളെ യുഎസ് സര്‍ക്കാര്‍ തെരഞ്ഞുപിടിച്ചു. അവരുടെ പൗരാവകാശങ്ങള്‍ ഇല്ലാതാക്കി. സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ മിക്കവരും നിരന്തരം ദ്രോഹിക്കപ്പെട്ടു. പലര്‍ക്കും തൊഴില്‍ നഷ്ടമായി. മറ്റുള്ളവരെ കേസുകളില്‍ കുരുക്കി ജയിലുകളില്‍ അടച്ചു.

അട്ടിമറിക്കൊരുമ്പെട്ട ചില കമ്യൂണിസ്റ്റുകാരുടെ സാന്നിധ്യം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകാമെന്നതു സത്യമാണെങ്കിലും ഈ ഭീഷണിയോടുള്ള അമിതപ്രതികരണം നിരപരാധികളായ ആയിരക്കണക്കിന് യുഎസ് പൗരന്മാരുടെ ജീവിതമാണു തകര്‍ത്തത്.

അതേ തെറ്റ് ആവര്‍ത്തിക്കുക എന്ന അപകടത്തിലേക്കാണു നാം നീങ്ങുന്നത്. ഇന്ന് കമ്യൂണിസമല്ല ചൈനയുടെ ചാരപ്പണിയും കംപ്യൂട്ടര്‍ ശൃംഖലയിലെ നുഴഞ്ഞുകയറ്റവുമാണ് യു എസിനെ പേടിപ്പെടുത്തുന്നത്. തത്വശാസ്ത്രത്തെക്കാള്‍ സാമ്പത്തികമായ ഭീഷണികളെ നാം പേടിക്കുന്നു. പക്ഷേ സഹപൗരനുനേരെയുള്ള ഭീഷണി പഴയതുതന്നെ. ആരോപണം ഉന്നയിക്കാന്‍ എളുപ്പമാണ്. അത് തെറ്റെന്നു തെളിയിക്കുക ബുദ്ധിമുട്ടും. ഒരിക്കല്‍ ആരോപണവിധേയനായാല്‍ സമൂഹത്തില്‍ ബഹുമാന്യത വീണ്ടെടുക്കുക അസാധ്യവും.

ചെന്നിനും സീയ്ക്കുമെതിരായ കേസുകള്‍ പിന്‍വലിച്ചെങ്കിലും അവരുടെ ദുരിതം അവസാനിക്കുന്നില്ല. കുറ്റാരോപണ സമയത്ത് ചെന്‍ ശമ്പളമില്ലാതെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. തെറ്റെന്നു തെളിഞ്ഞ അതേ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഒഎഎയിലെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയാണെന്നു കാണിച്ച് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് അറിയിപ്പും ലഭിച്ചു കഴിഞ്ഞു.

സിയാവോസിങ് സീക്ക് യൂണിവേഴ്‌സിറ്റി തുടക്കത്തില്‍ കേസിനുവേണ്ടി അവധി അനുവദിച്ചിരുന്നു. മേധാവി സ്ഥാനത്തുനിന്ന് സസ്‌പെന്‍ഷനിലുമായി. ഇടക്കാല ചെയര്‍മാനായി വീണ്ടും നിയമിക്കപ്പെട്ടെങ്കിലും ബഹുമാന്യത നഷ്ടമായതില്‍ ഖിന്നനാണ് സീ. സംശയദൃഷ്ടിയോടെ ഇപ്പോഴും തന്നെ വീക്ഷിക്കുന്നവരുണ്ടാകുമെന്നത് സീയെ വിഷമിപ്പിക്കുന്നു.

ഇരുവര്‍ക്കും നിയമസഹായത്തിനായി ഭാരിച്ച കടബാധ്യത വരുത്തിവയ്‌ക്കേണ്ടിവന്നു. ആയുധധാരികളാല്‍ വിലങ്ങുവയ്ക്കപ്പെട്ടതിന്റെ ഓര്‍മ അവരെ ഒരിക്കലും വിട്ടുപോകാനും ഇടയില്ല.

ഇത്തരം കേസുകളില്‍ എന്തു ചെയ്യാനാകും. സാമ്പത്തിക കുറ്റാരോപണങ്ങളില്‍ (വൈറ്റ് കോളര്‍ കേസ്) സര്‍ക്കാര്‍ പാലിക്കുന്ന നടപടിക്രമം പാലിച്ചിരുന്നെങ്കില്‍ മുന്‍പുപറഞ്ഞ രണ്ടുപേരുടെയും അപമാനത്തില്‍ കുറച്ചെങ്കിലും കുറവുവരുമായിരുന്നു. കുറ്റം ചുമത്തുകയാണെന്നും പ്രോസിക്യൂഷനിലേക്ക് അഭിഭാഷകനെ അയയ്ക്കാമെന്നും കാണിച്ചുള്ള അറിയിപ്പ് ടാര്‍ജറ്റ് ലെറ്റര്‍ അയയ്ക്കുകയാണ് ഇത്തരം കേസുകളില്‍ ചെയ്യാവുന്നത്. പരസ്യമാകും മുന്‍പ് അവരുടെ ഭാഗം ന്യായീകരിക്കാനുള്ള അവസരം ഇത് ആരോപണവിധേയര്‍ക്കു നല്‍കും.

ഇതിനുപകരം സര്‍ക്കാര്‍ അമിതാവേശം കാണിച്ചു. ഇരുവരെയും കുറ്റവാളികളായി ചിത്രീകരിക്കാനും സമൂഹത്തിനുമുന്‍പില്‍ മറ്റുള്ളവര്‍ക്കുള്ള പാഠമായി തലക്കെട്ടുനിരത്താനുമായി ശ്രമം. ഇത്തരം കുറ്റങ്ങള്‍ ചുമത്തും മുന്‍പ് ആരോപണങ്ങളുടെ യാഥാര്‍ത്ഥ്യം കര്‍ശനമായി കണ്ടെത്താന്‍ പ്രോസിക്യൂട്ടര്‍മാരും തയാറാകണം. ചൈനയ്ക്കുവേണ്ടി ചാരപ്പണി നടത്തുന്നുവെന്ന കുറ്റം ലാഘവത്തോടെ സമീപിക്കേണ്ട ഒന്നല്ല.

യുഎസ് സാങ്കേതികവിദ്യകള്‍ മോഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നുവെങ്കില്‍ യുഎസ് സര്‍ക്കാര്‍ ജാഗരൂകരാകുകതന്നെ വേണം. പക്ഷേ വിവേകമില്ലാത്ത എടുത്തുചാട്ടമല്ല ഇതിനുപരിഹാരം. സൂക്ഷിച്ചില്ലെങ്കില്‍ യുഎസ് പൊതുസമൂഹത്തിനുണ്ടാകുന്ന ഏറ്റവും വലിയ കുഴപ്പങ്ങള്‍ സ്വയം വരുത്തിവയ്ക്കുന്നവ തന്നെയായിരിക്കും.

(പീറ്റര്‍ സിഡെന്‍ബര്‍ഗ് Arent Fox law എന്ന സ്ഥാപനത്തില്‍ സാമ്പത്തികകുറ്റകാര്യവിഭാഗത്തിന്റെ പാര്‍ട്ണറാണ്. സിയാഫെന്‍ ഷെറി ചെന്‍, സിയാവോസിങ് സീ എന്നിവരെ പ്രതിനിധീകരിച്ചത് പീറ്റര്‍ സിഡെന്‍ബര്‍ഗാണ്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പീറ്റര്‍ സിഡെന്‍ബര്‍ഗ്

വാര്‍ത്ത ഒന്ന്; നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ (എന്‍ഒഎഎ) ചൈനീസ് അമേരിക്കന്‍ ഹൈഡ്രോളജിസ്റ്റ് സിയാഫെന്‍ ഷെറി ചെന്‍ ഓഫിസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ചൈനീസ് അധികൃതര്‍ക്കുവേണ്ടി അനധികൃതമായി വിവരങ്ങള്‍ ശേഖരിച്ചെന്നാണ് യുഎസ് സര്‍ക്കാരിന്റെ കുറ്റാരോപണം. വിചാരണ തുടങ്ങാന്‍ ഒരാഴ്ചപോലും അവശേഷിക്കാതിരിക്കെ എല്ലാ കുറ്റങ്ങളും സര്‍ക്കാര്‍ പിന്‍വലിക്കുന്നു.

വാര്‍ത്ത; രണ്ട് ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഭൗതികശാസ്ത്രവിഭാഗത്തിന്റെ തലവനും ചൈനീസ് അമേരിക്കനുമായ സിയാവോ സിങ് സീയെ വീട്ടില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കും മുന്നില്‍ ആയുധധാരികളായ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നു. ഒരു അമേരിക്കന്‍ കമ്പനിയുടെ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തി ചൈനയ്ക്കു നല്‍കിയെന്നതാണ് ചുമത്തപ്പെട്ട കുറ്റം. പ്രമുഖ ഭൗതിക ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ പലരുടെയും സത്യവാങ്മൂലങ്ങള്‍ ഉള്‍പ്പെട്ട ഒരു പവര്‍പോയിന്റ് പ്രസന്റേഷന്‍ എല്ലാ ആരോപണങ്ങളും തെറ്റെന്നു തെളിയിക്കുന്നു.

യുഎസിന്റെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ നടക്കുന്ന ചൈനീസ് നുഴഞ്ഞുകയറ്റത്തെപ്പറ്റിയുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ വരാത്ത ഒരാഴ്ചപോലുമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളെയും സ്വകാര്യ വ്യവസായങ്ങളെയും ലക്ഷ്യമിടുന്ന ഹാക്കര്‍മാര്‍ ചൈന സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ കാണുക.

കംപ്യൂട്ടര്‍ ശൃംഖലകളിലെ നുഴഞ്ഞുകയറ്റത്തിനു പുറമെ സാമ്പത്തിക ചാരപ്പണിയും ചൈനയ്ക്കുമേല്‍ ആരോപിക്കപ്പെടുന്നു. കമ്പനികളുടെ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തി ചൈന സര്‍ക്കാരിനു കൈമാറുന്ന ഏജന്റുമാരുടെ ശൃംഖല യുഎസില്‍ പ്രവര്‍ത്തിക്കുന്നതായാണ് ആരോപണങ്ങള്‍.

പുറമേനിന്നു നോക്കുന്ന ഒരാള്‍ക്ക് ഈ വാര്‍ത്തകളുടെ സത്യാവസ്ഥ കണ്ടെത്തുക സാധ്യമല്ല. അമേരിക്കന്‍ പൗരന്റെ മനസാകട്ടെ ഇവയെല്ലാം സത്യമാണെന്നു വിശ്വസിക്കാന്‍വിധം പരുവപ്പെടുത്തപ്പെട്ടതുമാണ്. അങ്ങനെ ചൈനീസ് ഭീഷണി സത്യമാണെന്ന് സാധാരണജനം കരുതുന്നു.

ചൈനയുടെ ഏജന്റുമാരെന്ന അപകടം യഥാര്‍ത്ഥമാകാം. പക്ഷേ അതുപോലെ തന്നെ അപകടമാണ് ഇക്കാര്യത്തിലെ അമിതപ്രതികരണം. എന്റെ കക്ഷികളായിരുന്ന ചെന്നും സീയ്ക്കുമെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ കുറ്റം ചുമത്തല്‍ തെളിയിക്കുന്നത് ഇതാണ്. അമിതാവേശത്തില്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്ധരെപ്പോലെ പെരുമാറി. അവരുടെ തന്നെ വാദങ്ങളെ ഖണ്ഡിക്കുന്ന തെളിവുകളെ അവഗണിച്ച് ഒരിക്കലും ഉന്നയിക്കാന്‍ പാടില്ലാത്ത ആരോപണങ്ങളുമായി മുന്നോട്ടുപോയി.

നിരപരാധികളായ യുഎസ് പൗരന്മാര്‍ സര്‍ക്കാരിനാല്‍ ദ്രോഹിക്കപ്പെട്ടുവെന്നതായി ഫലം. അനാവശ്യമായ പൊതുവിചാരണയ്ക്ക് ഇവര്‍ ഇരയായി. ഉപജീവനമാര്‍ഗവും തൊഴിലും നഷ്ടപ്പെടുമെന്ന ഘട്ടം വന്നു. കാരണമൊന്നുമില്ലാതെ വന്ന കേസില്‍നിന്നു തലയൂരാന്‍ നിയമസഹായത്തിനായി പണം കണ്ടെത്താന്‍ നിര്‍ബന്ധിതരായി. സര്‍ക്കാരിന്റെ അമിത ഇടപെടല്‍ കൊണ്ടുണ്ടാകുന്ന ദോഷം പറഞ്ഞുതീര്‍ക്കാനാവില്ല.

എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയന്‍ ആഗോള സൂപ്പര്‍പവറായി ഉയര്‍ന്നതും 1949ല്‍ വിജയകരമായി ആണവബോംബ് വികസിപ്പിച്ചതുമാണ് ആദ്യത്തെ റെഡ് സ്‌കേര്‍ അഥവാ കമ്യൂണിസത്തെപ്പേടി ഉണ്ടാക്കിയത്.

കമ്യൂണിസ്റ്റുകാരോ കമ്യൂണിസ്റ്റ് അനുകൂലികളോ ആണെന്ന സംശയത്തില്‍ നിരവധി നിരപരാധികളെ യുഎസ് സര്‍ക്കാര്‍ തെരഞ്ഞുപിടിച്ചു. അവരുടെ പൗരാവകാശങ്ങള്‍ ഇല്ലാതാക്കി. സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ മിക്കവരും നിരന്തരം ദ്രോഹിക്കപ്പെട്ടു. പലര്‍ക്കും തൊഴില്‍ നഷ്ടമായി. മറ്റുള്ളവരെ കേസുകളില്‍ കുരുക്കി ജയിലുകളില്‍ അടച്ചു.

അട്ടിമറിക്കൊരുമ്പെട്ട ചില കമ്യൂണിസ്റ്റുകാരുടെ സാന്നിധ്യം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകാമെന്നതു സത്യമാണെങ്കിലും ഈ ഭീഷണിയോടുള്ള അമിതപ്രതികരണം നിരപരാധികളായ ആയിരക്കണക്കിന് യുഎസ് പൗരന്മാരുടെ ജീവിതമാണു തകര്‍ത്തത്.

അതേ തെറ്റ് ആവര്‍ത്തിക്കുക എന്ന അപകടത്തിലേക്കാണു നാം നീങ്ങുന്നത്. ഇന്ന് കമ്യൂണിസമല്ല ചൈനയുടെ ചാരപ്പണിയും കംപ്യൂട്ടര്‍ ശൃംഖലയിലെ നുഴഞ്ഞുകയറ്റവുമാണ് നമ്മെ പേടിപ്പെടുത്തുന്നത്. തത്വശാസ്ത്രത്തെക്കാള്‍ സാമ്പത്തികമായ ഭീഷണികളെ നാം പേടിക്കുന്നു. പക്ഷേ നമ്മുടെ സഹപൗരനുനേരെയുള്ള ഭീഷണി പഴയതുതന്നെ. ആരോപണം ഉന്നയിക്കാന്‍ എളുപ്പമാണ്. അത് തെറ്റെന്നു തെളിയിക്കുക ബുദ്ധിമുട്ടും. ഒരിക്കല്‍ ആരോപണവിധേയനായാല്‍ സമൂഹത്തില്‍ ബഹുമാന്യത വീണ്ടെടുക്കുക അസാധ്യവും.

ചെന്നിനും സീയ്ക്കുമെതിരായ കേസുകള്‍ പിന്‍വലിച്ചെങ്കിലും അവരുടെ ദുരിതം അവസാനിക്കുന്നില്ല. കുറ്റാരോപണ സമയത്ത് ചെന്‍ ശമ്പളമില്ലാതെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. തെറ്റെന്നു തെളിഞ്ഞ അതേ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഒഎഎയിലെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയാണെന്നു കാണിച്ച് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് അറിയിപ്പും ലഭിച്ചു കഴിഞ്ഞു.

സിയാവോസിങ് സീക്ക് യൂണിവേഴ്‌സിറ്റി തുടക്കത്തില്‍ കേസിനുവേണ്ടി അവധി അനുവദിച്ചിരുന്നു. മേധാവി സ്ഥാനത്തുനിന്ന് സസ്‌പെന്‍ഷനിലുമായി. ഇടക്കാല ചെയര്‍മാനായി വീണ്ടും നിയമിക്കപ്പെട്ടെങ്കിലും ബഹുമാന്യത നഷ്ടമായതില്‍ ഖിന്നനാണ് സീ. സംശയദൃഷ്ടിയോടെ ഇപ്പോഴും തന്നെ വീക്ഷിക്കുന്നവരുണ്ടാകുമെന്നത് സീയെ വിഷമിപ്പിക്കുന്നു.

ഇരുവര്‍ക്കും നിയമസഹായത്തിനായി ഭാരിച്ച കടബാധ്യത വരുത്തിവയ്‌ക്കേണ്ടിവന്നു. ആയുധധാരികളാല്‍ വിലങ്ങുവയ്ക്കപ്പെട്ടതിന്റെ ഓര്‍മ അവരെ ഒരിക്കലും വിട്ടുപോകാനും ഇടയില്ല.

ഇത്തരം കേസുകളില്‍ എന്തു ചെയ്യാനാകും. സാമ്പത്തിക കുറ്റാരോപണങ്ങളില്‍ (വൈറ്റ് കോളര്‍ കേസ്) സര്‍ക്കാര്‍ പാലിക്കുന്ന നടപടിക്രമം പാലിച്ചിരുന്നെങ്കില്‍ മുന്‍പുപറഞ്ഞ രണ്ടുപേരുടെയും അപമാനത്തില്‍ കുറച്ചെങ്കിലും കുറവുവരുമായിരുന്നു. കുറ്റം ചുമത്തുകയാണെന്നും പ്രോസിക്യൂഷനിലേക്ക് അഭിഭാഷകനെ അയയ്ക്കാമെന്നും കാണിച്ചുള്ള അറിയിപ്പ് ടാര്‍ജറ്റ് ലെറ്റര്‍ അയയ്ക്കുകയാണ് ഇത്തരം കേസുകളില്‍ ചെയ്യാവുന്നത്. പരസ്യമാകും മുന്‍പ് അവരുടെ ഭാഗം ന്യായീകരിക്കാനുള്ള അവസരം ഇത് ആരോപണവിധേയര്‍ക്കു നല്‍കും.

ഇതിനുപകരം സര്‍ക്കാര്‍ അമിതാവേശം കാണിച്ചു. ഇരുവരെയും കുറ്റവാളികളായി ചിത്രീകരിക്കാനും സമൂഹത്തിനുമുന്‍പില്‍ മറ്റുള്ളവര്‍ക്കുള്ള പാഠമായി തലക്കെട്ടുനിരത്താനുമായി ശ്രമം. ഇത്തരം കുറ്റങ്ങള്‍ ചുമത്തും മുന്‍പ് ആരോപണങ്ങളുടെ യാഥാര്‍ത്ഥ്യം കര്‍ശനമായി കണ്ടെത്താന്‍ പ്രോസിക്യൂട്ടര്‍മാരും തയാറാകണം. ചൈനയ്ക്കുവേണ്ടി ചാരപ്പണി നടത്തുന്നുവെന്ന കുറ്റം ലാഘവത്തോടെ സമീപിക്കേണ്ട ഒന്നല്ല.

യുഎസ് സാങ്കേതികവിദ്യകള്‍ മോഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നുവെങ്കില്‍ യുഎസ് സര്‍ക്കാര്‍ ജാഗരൂകരാകുകതന്നെ വേണം. പക്ഷേ വിവേകമില്ലാത്ത എടുത്തുചാട്ടമല്ല ഇതിനുപരിഹാരം. സൂക്ഷിച്ചില്ലെങ്കില്‍ യുഎസ് പൊതുസമൂഹത്തിനുണ്ടാകുന്ന ഏറ്റവും വലിയ കുഴപ്പങ്ങള്‍ സ്വയം വരുത്തിവയ്ക്കുന്നവ തന്നെയായിരിക്കും.

(പീറ്റര്‍ സിഡെന്‍ബര്‍ഗ് Arent Fox law എന്ന സ്ഥാപനത്തില്‍ സാമ്പത്തികകുറ്റകാര്യവിഭാഗത്തിന്റെ പാര്‍ട്ണറാണ്. സിയാഫെന്‍ ഷെറി ചെന്‍, സിയാവോസിങ് സീ എന്നിവരെ പ്രതിനിധീകരിച്ചത് പീറ്റര്‍ സിഡെന്‍ബര്‍ഗാണ്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍