UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോകുന്നു, യു എസ് കപ്പല്‍ ഉത്തരകൊറിയ പിടികൂടുന്നു

Avatar

1968 ജനുവരി 23
യു എസ് കപ്പല്‍ പ്യൂബ്ലോ ഉത്തര കൊറിയ തടവിലാക്കുന്നു

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കപ്പലായ യുഎസ്എസ് പ്യൂബ്ലോയെ 1968 ജനുവരി 23 ന് ഉത്തരകൊറിയയുടെ നിരീക്ഷണ ബോട്ടുകള്‍ പിടിച്ചെടുത്തു. കപ്പലില്‍ ഉണ്ടായിരുന്ന 83 പേരെയും ബന്ദികളാക്കി. പിടികൂടിയ കപ്പലിനെ പ്യോങ്‌യോങ്ങിലേക്ക് തിരിച്ചു വിട്ടു. കപ്പലില്‍ ഉള്ളവര്‍ ചാരന്മാരാണെന്നും സമുദ്രാതിര്‍ത്തിയില്‍ നിന്നും അവര്‍ 12 മൈല്‍ ഉള്ളിലേക്ക് കയറിയതായും ഉത്തര കൊറിയന്‍ ഗവണമെന്റ് ആരോപിച്ചു.

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ തന്നെയായിരുന്നു കപ്പല്‍ എന്നും ഉത്തര കൊറിയന്‍ ഭാഗത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നും അമേരിക്ക പ്രതികരിച്ചു. 11 മാസത്തിനു ശേഷം അമേരിക്ക കുറ്റസമ്മതം നടത്തിയതിന് ശേഷമാണ് പ്രശ്‌നത്തിന് പരിഹാരമായത്. ദക്ഷിണകൊറിയയിലെ പമ്യുജോനിലെ ബ്രിഡ്ജ് ഓഫ് നോ റിട്ടേണില്‍ വച്ചു കപ്പല്‍ ജീവനക്കാരെ മോചിതരാക്കി.

2003 ജനുവരി 23
അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടു പോയി

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ പാകിസ്താനില്‍ വച്ച് ഭീകരര്‍ തട്ടിക്കൊണ്ടു പോയത് 2003 ജനുവരി 23നാണ്. കറാച്ചിയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു ഭക്ഷണശാലയില്‍ വച്ച് ഷെയഖ് മുബാറക് അലി ഗിലാനിയുമായി അഭിമുഖം നടത്താന്‍ പോകുമ്പോഴായിരുന്നു ഭീകരര്‍ പേളിനെ പിടികൂടുന്നത്. അമേരിക്കന്‍ ചാരനാണെന്ന് വിശ്വസിച്ചാണ് പേളിനെ ഭീകരര്‍ തടവിലാക്കിയത്.

ഫെബ്രുവരി ഒന്നിന് ഡാനിയേല്‍ പേളിനെ തലയറുത്ത് കൊന്നു. അല്‍ഖ്വയ്ദ അംഗം ഖാലിദ് ഷെയ്ക്ക് മുഹമ്മദ് ആയിരുന്നു മരണത്തിന് പിന്നില്‍. ഇയാള്‍ പിന്നീടിത് സമ്മതിച്ചു. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആയിരുന്ന പേള്‍, മുംബൈ ആസ്ഥാനമാക്കിയായിരുന്നു പ്രവര്‍ത്തിച്ചത്. ഷൂ ബോംബര്‍ റിച്ചാര്‍ഡ് റീഡും അല്‍ ഖ്വയ്ദയും തമ്മിലുള്ള ബന്ധം അന്വേഷിച്ചാണ് പേള്‍ പാകിസ്താനിലേക്ക് പോയത്. പേളിന്റെ മുറിച്ച് മാറ്റപ്പെട്ട തലയും മറവ് ചെയ്ത ശരീരവും കറാച്ചിക്ക് 30 കിലോമീറ്റര്‍ വടക്കുള്ള ഗഡപ്പിലെ ഒരു കുഴിമാടത്തില്‍ നിന്നും കണ്ടെത്തി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍