UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമേരിക്കക്കാര്‍ പരസ്പരം തോക്കു ചൂണ്ടുമ്പോള്‍

Avatar

മാര്‍ക് ബെര്‍മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒറിഗണിലെ കമ്യൂണിറ്റി കോളേജില്‍ ഒമ്പതു പേരെ വെടിവച്ചിട്ടപ്പോഴും കാലിഫോര്‍ണിയയില്‍ ഒരു പാര്‍ട്ടിയില്‍ 14 പേരെ ഗുരുതരമായി വെടിവച്ചപ്പോഴും ചാള്‍സ്റ്റണിലെ ഒരു പള്ളിയില്‍ ഒമ്പതു പാതിരിമാരെ കൊലപ്പെടുത്തിയപ്പോഴും, ലോകജനത ആ സംഭവങ്ങളിലേക്ക് കാതോര്‍ത്തു.

അത്തരം അക്രമങ്ങളുടെ തുടക്കം അസാധാരണവും ഭീതിജനകവും ആണെന്നു മാത്രമല്ല, അതുപോലുള്ള കൂട്ടക്കൊലകള്‍ നീചവും പൈശാചികവും അധാര്‍മ്മികവുമായ തോക്കെടുക്കല്‍ പ്രവണതകള്‍ക്ക് അമേരിക്കയില്‍ വഴിതുറക്കുക കൂടിയാണ്. ദിവസേനയെന്നോണമുള്ള ഇത്തരം വെടിവയ്ക്കലുകള്‍ക്കും കൊലകള്‍ക്കും ചുരുക്കം പ്രാദേശിക ശ്രദ്ധ നേടിക്കൊടുക്കാനും, ചെറുതായി വാര്‍ത്തകളില്‍ സജീവമായി നില്‍ക്കാനും അതുവഴി ചില ചെറുസമൂഹങ്ങളെ ഭീതിയിലാഴ്ത്താനും സഹായകമാകുമെന്നല്ലാതെ, അത്ര വലിയതോതില്‍ പൊതുശ്രദ്ധ നേടാനാകാത്ത അക്കൂട്ടര്‍ വന്നും പോയുമിരിക്കും.

എന്നാലും, എത്ര അസാധാരണമാണ് ഇതെല്ലാം? മറ്റ് രാജ്യങ്ങളിലെ ജീവിതവുമായി ശരിക്കും ഇതിനെ എങ്ങനെ താരതമ്യം ചെയ്യാനാവും? ലോകാരോഗൃസംഘടനയുടെ 2010-ലെ മരണവിവര നിരക്ക് ഉപയോഗിച്ച് അമേരിക്കയെ ഉയര്‍ന്ന വരുമാനവും ജനബാഹുല്യവുമുള്ള മറ്റ് രാജൃങ്ങളിലെ മരണനിരക്കുമായി ഗവേഷകര്‍ അടുത്തിടെ താരതമ്യ പഠനം നടത്തുകയുണ്ടായി.

അവര്‍ക്ക് ലഭിച്ച കണക്കുകള്‍ പ്രകാരം, അമേരിക്കയില്‍ ഒരു വ്യക്തി, അതേപോലുള്ള മറ്റ് രാജൃങ്ങളിലെ വ്യക്തിയേക്കാള്‍ തോക്കിന് ഇരയായി കൊല്ലപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ അതിനുള്ള സാധ്യത അകലയുമല്ല. മറ്റ് ഉയര്‍ന്ന വരുമാനമുള്ള രാജൃത്തെക്കാള്‍ തോക്കുകൊണ്ടുള്ള ആത്മഹത്യ സാധ്യത അമേരിക്കയില്‍ 25 മടങ്ങ് കൂടുതലാണ് എന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് മെഡിസിന്‍, 100000-ല്‍ മരണ നിരക്ക് എത്ര എന്നതില്‍ നടത്തിയ ഒരു പുതിയ പഠനത്തില്‍ പറയുന്നു.

സമാന രാജ്യങ്ങളിലേതിനെക്കാള്‍ അമേരിക്കയില്‍ നരഹത്യ(കൊല, കൂട്ടക്കൊല) നിരക്ക് ഏഴുമടങ്ങ് കണ്ട് കൂടുതലാണ്. എന്നാല്‍, തോക്കുകൊണ്ടള്ള നരഹത്യ കിഴിച്ചാല്‍, 2.7 മടങ്ങ് ഉയര്‍ന്നതാണെന്ന് പഠനം പറയുന്നു. മറ്റു രാജൃങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ തോക്കിന് ഇരയാക്കിയുള്ള കൊലയില്‍ പത്തു മടങ്ങു വര്‍ധനയുണ്ടെന്നാണ് എല്ലാകണക്കുകളും പറയുന്നത്.

അമേരിക്ക ഉള്‍പ്പെടെ മൊത്തം 23 രാജൃങ്ങളെയാണ് പഠനത്തിന് വിധേയമാക്കിയത്. എന്നാല്‍ ഈ രാജൃങ്ങളിലെ പാതിയില്‍താഴെ മാത്രം ജനങ്ങളെ ഗവേഷകര്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയുള്ളൂ. എന്നാല്‍, തോക്കിന് ഇരയായി കൊല്ലപ്പെട്ട പത്തില്‍ എട്ടു പേരും അമേരിക്കയിലാണെന്നും സ്ത്രീകളും കുട്ടികളുമടക്കം തോക്കിന് ഇരയായികൊല്ലപ്പെട്ട പത്തില്‍ ഒമ്പതു പേരും അമേരിക്കയില്‍ നിന്നുള്ളവരാണെന്നും ആ ഗവേഷകരുടെ പഠനം കണ്ടെത്തിയിട്ടുണ്ട്.

2003-2010 കാലയളവില്‍ മറ്റു രാജൃങ്ങളില്‍ വെടിക്കോപ്പുകളാല്‍ കൊല്ലെപ്പെട്ടവരെക്കുറിച്ചും ആ പഠനം പരാമര്‍ശിച്ചിരുന്നു. ആ കണക്കില്‍ അമേരിക്കയും മറ്റുരജ്യങ്ങളും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നില്ല. അതിനു ശേഷം, ക്രമേണ ആ അന്തരം കൂടിക്കൂടിവന്നു എന്നും പഠനം വ്യക്തമാക്കുന്നു.

ഈ അന്തരം പ്രതേൃകിച്ചും, യുവജനങ്ങളില്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. താരതമ്യം ചെയ്ത മറ്റുരാജൃങ്ങളിലെ 15-24 പ്രായഗണത്തിലുള്ള യുവജനങ്ങളെ അപേക്ഷിച്ച്, തോക്ക് ഉപയോഗിച്ചുള്ള ആത്മഹത്യ അമേരിക്കന്‍ യുവജനങ്ങളില്‍ 49 മടങ്ങ് അധികമാണെന്നും പഠനം വൃക്തമാക്കുന്നു. കരുതിക്കൂട്ടിയല്ലാത്ത, തോക്ക് ഉപയോഗിച്ചുള്ള കൊലപാതക നിരക്ക് അവിടെ ആറുമടങ്ങ് അധികമാണ്.

എറിന്‍ ഗ്രിന്ഷ്‌റ്റെയ്‌നും ഡേവിഡ് ഹെമെന്‍വെയും ആയിരുന്നു പഠനം നടത്തിയ ഗവേഷകര്‍. ‘വെടിക്കോപ്പു സംബന്ധമായ വലിയ പ്രശ്‌നങ്ങളാണ്’ ആ രാജ്യത്തുള്ളത് എന്ന് ആ ഗവേഷണത്തില്‍ അവര്‍ സ്ഥാപിച്ചിരിക്കുന്നു. റിനോയിലെ നെവഡാ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ഗ്രിന്ഷ്‌റ്റെയ്ന്‍. ഹാര്‍വാഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രൊഫസറാണ് ഹെമെന്‍വെ.

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണ്ടെത്തല്‍ അനുസരിച്ച്, അമേരിക്കയില്‍ കാര്‍ അപകടം മൂലം മരണപ്പെടുന്നവരുടെ തത്തുല്യമായ അത്രയും ജനങ്ങള്‍ തോക്കിന് ഇരയായും കൊല്ലപ്പെടുന്നു എന്നു വ്യക്തമാക്കുന്നു. ഓരോവര്‍ഷവും 33,000-ല്‍ അധികം ജനങ്ങള്‍ വാഹനാപകടങ്ങളാലും വെടിക്കോപ്പുകള്‍ക്ക് ഇരയായും കൊല്ലപ്പെടുന്നുണ്ട്. എന്നാല്‍, വെടിക്കോപ്പുകള്‍കൊണ്ടുള്ള കൊലകളെ അതിവേഗം കണ്ടെത്താനാകുന്നുണ്ട്. അതേസമയം വാഹനാപകടങ്ങളില്‍പെട്ട് മരിക്കുന്നവരുടെ കണക്കില്‍ വ്യക്തതയില്ലാത്തതിനാല്‍ അരനൂറ്റാണ്ടിനുള്ളില്‍ വാഹനാപകടങ്ങളില്‍ എത്ര അമേരിക്കക്കാര്‍ മരണപ്പെട്ടു എന്നതിന് കൃത്യമായ കണക്കില്ല.

നാഷണല്‍ റൈഫിള്‍ അസോസിയേഷനും കോണ്‍ഗ്രസിലെ അതിന്റെ സഖ്യങ്ങളും ചേര്‍ന്ന് തോക്ക് അനുബന്ധഗവേഷണങ്ങള്‍ക്കുള്ള ധനസഹായം വെട്ടിക്കുറച്ചിരുന്നു. രണ്ട് ദശകങ്ങള്‍ക്കുശേഷമാണ് അതില്‍ മാറ്റമുണ്ടക്കാനുള്ള തീരുമാനമുണ്ടായത്.

‘എന്താണ് പ്രശ്‌നമെന്നും എങ്ങനെ അതിനെ സമീപിക്കണമെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ സമീപനങ്ങള്‍ പ്രാവര്‍ത്തികമാക്കാനും നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്, ‘ഹാര്‍വാഡ് ഇഞ്ച്വറി കണ്‍ട്രോള്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഹെമെന്‍വെ തോക്ക് ഗവേഷണത്തിനുള്ള ധനസഹായം നേരിടുന്ന പ്രശ്‌നത്തക്കുറിച്ചു ട്രേസിനോടു കഴിഞ്ഞവര്‍ഷം പറയുകയുണ്ടായി. ‘നമുക്ക് പ്രശനത്തെപ്പറ്റി ഒന്നുംഅറിയില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവിധ കുറ്റകൃത്യങ്ങളിലും കഴിഞ്ഞവര്‍ഷം, കൂടുതല്‍ വര്‍ധനയുണ്ടായി എന്ന് എഫ് ബി ഐ പറയുന്നു. വര്‍ഷങ്ങളായി കുറഞ്ഞിരുന്ന കൊലപാതകം തുടങ്ങിയ കുറ്റകൃത്യ നിരക്കുകള്‍ അമേരിക്കയില്‍ രാജ്യവ്യാപകമായി എല്ലാ നഗരങ്ങളിലും ക്രമാതീതമായി ഉയര്‍ന്നു. എന്തുതന്നെ ആയാലും കുറ്റകൃത്യങ്ങള്‍ പെരുകിവരുന്നു എന്ന് അമേരിക്കാരെല്ലാം സമ്മതിക്കുന്നു. വര്‍ഷാവര്‍ഷം കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരികയാണെന്നും അവര്‍ പറയുന്നു.

തോക്ക് ഉപയോഗിച്ചുള്ള നരഹത്യ കഴിഞ്ഞ ദശകങ്ങളില്‍ ക്രമേണകുറവായിരുന്നു. 1990-കളുടെ തുടക്കത്തില്‍ അത് പാതിയായി കുറഞ്ഞിരുന്നു. അതിനു മുമ്പ്, ഡസന്‍ കണക്കിന് ആളുകളാണ് ഓരോ ദിവസവും കൊല്ലപ്പെട്ടിരുന്നത്. 1993 ആയതോടെ തോക്ക് ഉപയോഗിച്ചുള്ള മൊത്തം കൊലപാതകങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു എന്നു മരണസര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ വിശകലനം ചെയ്ത് പ്യൂറിസര്‍ച്ച് സെന്റര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ഞെട്ടിക്കുന്ന ചില സംഗതികളുണ്ട്: തോക്ക് ഉപയോഗിച്ചുള്ള നരഹത്യ തുലോം കുറഞ്ഞെങ്കിലും 2010 മുതല്‍ തോക്ക് കൊണ്ടുള്ള ആത്മഹത്യ നിരക്കു വര്‍ധിച്ചുവന്നു.

അമേരിക്കയെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്ന പുതിയ പഠനം അനുസരിച്ച്, തോക്ക് ഉപയോഗിച്ചുള്ള ആത്മഹത്യകള്‍ മറ്റെവിടത്തെക്കാളും അമേരിക്കയില്‍ വളരെ കൂടുതലായുണ്ട്. അവിടെ തോക്ക് ഉപയോഗിച്ചു നടത്തുന്ന മൂന്നില്‍ രണ്ട് മരണങ്ങളും ആത്മഹത്യകളാണ് എന്നു സി ഡി സി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു രാജ്യങ്ങളേക്കാള്‍ തോക്ക് ഉപയോഗിച്ചുള്ള ആത്മഹത്യകള്‍ അമേരിക്കയില്‍ എട്ടുമടങ്ങ് വര്‍ധിച്ചിട്ടുണ്ട് എന്നു പുതിയ പഠനം എടുത്തുകാട്ടുന്നു.

‘അനുപാതരഹിതമായ കഷ്ടതകളും ക്ലേശങ്ങളുമാണ് വെടിക്കോപ്പുകളില്‍ നിന്നു രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്, ‘എറിന്‍ ഗ്രിന്ഷ്‌റ്റെയ്‌നും ഡേവിഡ് ഹെമെന്‍വെയും നടത്തിയ അവരുടെ പുതിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഈ പ്രവണതയെ ആത്യന്തികമായി ഇങ്ങനെ ഉപസംഹരിക്കാം: ‘നമ്മുടെ വെടിക്കോപ്പുകള്‍ നമ്മെ സംരക്ഷിക്കുന്നതിനെക്കാള്ളുപരി, അവ നമ്മെ കൊല്ലുകയാണ്’ എന്ന അനുമാനത്തിലെത്താന്‍ കെല്‍പുള്ളതാണ് ഈ പഠനങ്ങള്‍. 

മറ്റെവിടേക്കാളും തോക്കു കൊണ്ടുള്ള ആത്മഹത്യയുടെ എണ്ണവും വളരെ കൂടുതലാണെന്ന് അദ്ദേഹം വൃക്തമാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍