UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനത്തില്‍ ജനം വലയുമ്പോള്‍ ഖജനാവിലെ 3600 കോടി മുടക്കി പ്രതിമാ നിര്‍മാണം

15.96 ഹെക്ടര്‍ വിസ്തൃതി വരുന്ന ദ്വീപാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്

നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ വലയുമ്പോള്‍ 3600 കോടി ചെലവാക്കി മുംബയില്‍ ശിവജിയുടെ പ്രതിമ സ്ഥാപിക്കുന്നു. ഡിസംബര്‍ 24നു പ്രധാനമന്ത്രി നരേന്ദ്ര മൊദി ശിവാജി മെമ്മോറിയല്‍ പ്രൊജക്ടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ദേവേന്ദ്ര ഫദ്നാവീസ് നിയമസഭയില്‍ നടത്തി.

അറേബ്യന്‍ സമുദ്രത്തിലെ  15.96 ഹെക്ടര്‍ വിസ്തൃതി വരുന്ന ദ്വീപാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ആദ്യ ഘട്ടത്തില്‍ 2300 കോടി ചിലവഴിച്ച് ടൂള്‍ജ ഭവാനി മന്ദിര്‍, 8 മ്യൂസിയങ്ങള്‍, ഒരു എക്സിബിഷന്‍ ഗാലറി, ആംഫിതിയറ്റര്‍, ഹെലിപ്പാഡ്,, ആശുപത്രി എന്നിവയാണ് നിര്‍മ്മിക്കുക

മഹാരാഷ്ട്രയിലെ 70 നദികളില്‍ നിന്നുള്ള ജലവും വിവിധ കോട്ടകളില്‍ നിന്നുള്ള മണ്ണും ശിലാസ്ഥാപന ചടങ്ങിന് ഉപയോഗിക്കുമെന്ന് ഫദ്നാവീസ് പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍